ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര: കേന്ദ്രം അനുമതി നല്‍കാന്‍ സാധ്യതയില്ളെന്ന്

ന്യൂഡല്‍ഹി: ഡിസംബറില്‍ ശ്രീലങ്കയില്‍ നടക്കുമെന്ന് പ്രഖ്യാപനം വന്ന ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് പരമ്പരക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യതയില്ളെന്ന് റിപ്പോര്‍ട്ട്. അനുമതി ചോദിച്ച് ബി.സി.സി.ഐ നല്‍കിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അതേസമയം, ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂറും അംഗം രാജീവ് ശുക്ളയും ഡിസംബര്‍ 15ന് ലങ്കയില്‍ പരമ്പര തുടങ്ങുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ തോക്കില്‍ കയറി വെടിവെക്കുകയായിരുന്നെന്ന് സര്‍ക്കാറിന്‍െറ ഭാഗമായ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കേന്ദ്രത്തിന്‍െറ മറുപടി കാത്തിരിക്കുകയാണെന്ന് രാജീവ് ശുക്ള ശനിയാഴ്ച പ്രതികരിച്ചു. സര്‍ക്കാറിന്‍െറ അനുമതിയില്ലാതെ പരമ്പരയുമായി മുന്നോട്ടുപോകാനാകില്ല. ഇരു ബോര്‍ഡുകളും കളിക്കാന്‍ അനുകൂല തീരുമാനമെടുത്തതായും ഇനി കേന്ദ്ര സര്‍ക്കാറാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചതായും എന്നാല്‍, മന്ത്രി സുഷമ സ്വരാജ് മാള്‍ട്ടയിലായതിനാല്‍ മറുപടി വൈകുന്നതാണെന്നും ശുക്ള വ്യക്തമാക്കി. മന്ത്രി തിരിച്ചത്തെിയാലുടന്‍ തീരുമാനമുണ്ടാകും. രാഷ്ട്രീയ, നയതന്ത്ര വിവാദങ്ങളില്‍ സ്പോര്‍ട്സിനെ വലിച്ചിഴക്കരുതെന്ന നിലപാടാണ് തനിക്കുള്ളതെന്ന് ശുക്ള കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.