ബംഗളൂരു: ദക്ഷിണേന്ത്യയിലുടനീളം ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഒലിച്ചുപോയ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ വിരസമായ സമനില. ഗ്രൗണ്ടില്‍ വെള്ളം കെട്ടിനിന്നതിനെ തുടര്‍ന്ന് തുടര്‍ച്ചയായ നാലാം ദിനവും കളി നടക്കില്ളെന്നായതോടെ ഉപേക്ഷിക്കുന്നതായി അമ്പയര്‍മാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ദിവസം ദക്ഷിണാഫ്രിക്കയെ 214ന് പുറത്താക്കിയ ഇന്ത്യ മറുപടിയായി വിക്കറ്റ് കളയാതെ 80 റണ്‍സെടുത്തിരുന്നു.
മൊഹാലിയില്‍ ആദ്യ ടെസ്റ്റ് 108 റണ്‍സിന് ജയിച്ച ഇന്ത്യയാണ് പരമ്പരയില്‍ മുന്നില്‍. മൂന്നാം ടെസ്റ്റ് നാഗ്പുരില്‍ ഈമാസം 25ന് ആരംഭിക്കും. ‘മികച്ച നിലയില്‍ നില്‍ക്കെ നാലു ദിവസവും മഴയെടുത്തത് നിരാശപ്പെടുത്തിയെന്ന്’ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.