സി.കെ. നായുഡു ട്രോഫി: കേരളം 299 റണ്‍സിന് പുറത്ത്

തിരുവനന്തപുരം: സി.കെ. നായുഡു ട്രോഫി(അണ്ടര്‍ 23) എലൈറ്റ് ഗ്രൂപ് ബി പോരാട്ടത്തില്‍ വിദര്‍ഭക്കെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. കേരളം ഒന്നാം ഇന്നിങ്സ് 299 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ വിക്കറ്റ് നഷ്ടപ്പെടാതെ 18 റണ്‍സ് എന്ന നിലയിലാണ്. കേരളത്തിനുവേണ്ടി കെ.സി അക്ഷയ് 66 റണ്‍സ് നേടി ടോപ് സ്കോററായി. ഓപണര്‍ മുഹമ്മദ് അസറുദ്ദീന്‍ (63), ഫാബിദ് അഹമ്മദ് (41), ആനന്ദ് ജോസഫ് (48) എന്നിവരും മികച്ച പ്രകടനം നടത്തി. വിദര്‍ഭക്കുവേണ്ടി എ.കെ. കരിന്വാര്‍ അഞ്ച് വിക്കറ്റെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT