Posted On
date_range Updated On
date_range സി.കെ. നായുഡു ട്രോഫി: മഴ കളിച്ചു; മഹാരാഷ്ട്ര പതറുന്നു
തിരുവനന്തപുരം: തുമ്പ സെന്‍റ് സേവ്യേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ മഴ നിറഞ്ഞാടിയതോടെ 18 ഓവര്‍ മാത്രം നീണ്ട മൂന്നാം ദിനം മഹാരാഷ്ട്ര പതറുന്നു.
കേരളത്തിന്‍െറ ഒന്നാം ഇന്നിങ്സ് സ്കോറായ 326 പിന്തുടര്‍ന്ന മഹാരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍ എന്ന നിലയിലാണ്. ക്യാപ്റ്റന്‍ വിജയ് സോളിന്‍െറയും (30) ഓപണര്‍ ജയ് എസ്. പാണ്ഡെയുടെയും വിക്കറ്റുകളാണ് മഹാരാഷ്ട്രക്ക് നഷ്ടമായത്. കേരളത്തിനുവേണ്ടി ഫാബിദ് അഹമ്മദും മിഥുന്‍ പി.കെയുമാണ് വിക്കറ്റുകള്‍ പങ്കിട്ടത്. ആറ് റണ്ണോടെ എം.എസ്. തുറുക്വാലെയും എട്ട് റണ്ണോടെ പി.ടി. കോറുമാണ് ക്രീസില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.