വില്യംസണിന് സെഞ്ച്വറി; ന്യൂസിലന്‍ഡിന് ജയം, പരമ്പര

ഹാമില്‍ട്ടണ്‍: കെയ്ന്‍ വില്യംസണിന്‍െറ സെഞ്ച്വറി (108 നോട്ടൗട്ട്) മികവില്‍ ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് അഞ്ച് വിക്കറ്റ് ജയം. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ന്യൂസിലന്‍ഡ് സ്വന്തമാക്കി. കെയ്ന്‍ വില്യംസണാണ് മാന്‍ ഓഫ് ദ മാച്ച്. സ്കോര്‍: ശ്രീലങ്ക- 292&133, ന്യൂസിലന്‍ഡ്- 237&അഞ്ചിന് 189.
രണ്ടാം ഇന്നിങ്സില്‍ 189 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ കിവികള്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലത്തെുകയായിരുന്നു. നാലാം ദിവസം അഞ്ച് വിക്കറ്റ് ശേഷിക്കെ 47 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്‍ഡ് ഒറ്റ വിക്കറ്റും നഷ്ടപ്പെടുത്തിയില്ല. 13 റണ്‍സുമായി വാട്ലിങ് പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയശേഷമാണ് ശ്രീലങ്ക തോല്‍വി വഴങ്ങിയത്. രണ്ടാം ഇന്നിങ്സില്‍ 133 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും കൂടാരം കയറി.
എന്നാല്‍, മൂന്നാം ദിനം അഞ്ച് വിക്കറ്റുകള്‍ പിഴുത് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും വില്യംസണ്‍ വിലങ്ങുതടിയാകുകയായിരുന്നു. ലങ്കക്കുവേണ്ടി ദുശ്മന്ദ് ചമീര രണ്ടിന്നിങ്സുകളിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി.
ആദ്യ ഏകദിന മത്സരം ക്രൈസ്റ്റ്ചര്‍ച്ചില്‍ ഡിസംബര്‍ 26ന് നടക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.