???????? ???, ???????? ????

ആസ്ട്രേലിയൻ പര്യടനം: ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ജനുവരി 12ന് ആരംഭിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ ആസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ തിരിച്ചുവരവ് പ്രതീക്ഷയില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജയും പേസ് ബൗളര്‍ മുഹമ്മദ് ഷമിയും. വരുന്ന ട്വന്‍റി20 ലോകകപ്പ് കൂടി മുൻകൂട്ടിക്കണ്ടായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ, അഞ്ച് ഏകദിനവും മൂന്ന് ട്വന്‍റി20 മത്സരങ്ങളുമാണ് ഓസീസിനെതിരെ കളിക്കുക. പേസ് ബൗളര്‍ ഇശാന്ത് ശര്‍മ, മുന്‍നിര ബാറ്റ്സ്മാന്‍ മുരളി വിജയ് എന്നിവരും ടീമിലേക്ക് വിളികാത്തിരിക്കുകയാണ്.
മോശം ഫോമിനെതുടര്‍ന്ന് ഏകദിന ടീമില്‍നിന്ന് സ്ഥാനംനഷ്ടപ്പെട്ട  ജദേജ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലൂടെയാണ് ഉജ്ജ്വലമായി തിരിച്ചുവരവ് നടത്തിയത്. ഷമിയാകട്ടെ കാല്‍മുട്ടിലെ ശസ്ത്രക്രിയ കാരണം കളിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നീണ്ട ഇടവേളക്കുശേഷം വിജയ് ഹസാരെ ട്രോഫിയില്‍ ഷമി കളത്തിലിറങ്ങിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.