രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഏഴിന് 264

ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരെയുള്ള അവസാനത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകരായ ശ്രീലങ്ക ഏഴു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. 63 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ്, 62 റണ്‍സെടുത്ത മിലിന്ദ സിരിവര്‍ധന എന്നിവരാണ് തിളങ്ങിയത്. ടോസ് നേടിയ കിവികള്‍ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ടിം സൗത്തിയും ട്രെന്‍റ് ബോള്‍ട്ടുമാണ് കിവി നിരയില്‍ മികച്ചപ്രകടനം കാഴ്ചവെച്ചവര്‍. ആദ്യ ടെസ്റ്റ് ജയിച്ച കിവീസ് പരമ്പരയില്‍(1-0) മുന്നിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.