കൃഷ്ണഗിരി (വയനാട്): ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിന്‍െറ അവിശ്വസനീയ ബൗളിങ് തുണക്കത്തെിയപ്പോള്‍ ഓണനാളില്‍ കൃഷ്ണഗിരിയുടെ മൈതാനത്ത് ഇന്ത്യയുടെ വിജയപ്പൂക്കളം. സമനിലയിലേക്കെന്ന് പ്രതീക്ഷിച്ച മത്സരത്തില്‍ ആറ് ഓവറില്‍ റണ്ണൊന്നും വഴങ്ങാതെ നാലു വിക്കറ്റ് പിഴുത് (6^6^0^4) അക്ഷറിന്‍െറ കരവിരുത് ആഫ്രിക്കക്കാരെ ഞെട്ടിച്ചപ്പോള്‍ രണ്ടാം ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്നിങ്സിനും 81 റണ്‍സിനും ജയിച്ചാണ് ഇന്ത്യ ‘എ’ ഓണാഘോഷം ഗംഭീരമാക്കിയത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയും ആതിഥേയര്‍ സ്വന്തമാക്കി. കൃഷ്ണഗിരിയിലെ ആദ്യ കളി സമനിലയില്‍ കലാശിച്ചിരുന്നു. ഒന്നാമിന്നിങ്സില്‍ 157 റണ്‍സിന്‍െറ ലീഡ് വഴങ്ങി നാലാം ദിവസം കളത്തിലിറങ്ങിയ സന്ദര്‍ശകര്‍ ഇന്ത്യന്‍ പേസ് ആക്രമണത്തിനു മുന്നില്‍ മുട്ടിടിച്ച് കേവലം 76 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യ സെഷനില്‍ രണ്ടു മണിക്കൂര്‍ രണ്ട് മിനിറ്റിലാണ് കളി കഴിഞ്ഞത്.
മുമ്പുള്ള ദിവസങ്ങളില്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഏറെ പിന്തുണ നല്‍കിയ കൃഷ്ണഗിരിയിലെ പിച്ച് വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരോട് അലിവൊന്നും കാട്ടിയില്ല. തലേന്നത്തെ എട്ടിന് 417 റണ്‍സെന്ന നിലയില്‍ ഒന്നാമിന്നിങ്സ് ഡിക്ളയര്‍ ചെയ്താണ് ഇന്ത്യ ‘എ’ എതിരാളികളെ ബാറ്റിങ്ങിന് ക്ഷണിച്ചത്. ഒരു റണ്ണില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായശേഷം കൃത്യമായ ഇടവേളകളില്‍ ദക്ഷിണാഫ്രിക്കക്കാര്‍ മടങ്ങി. ക്വിന്‍റണ്‍ ഡി കോക്ക് (20), സ്റ്റിയാന്‍ വാന്‍ സില്‍ (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ജയന്ത് യാദവ് 10 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഒന്നാമിന്നിങ്സില്‍ അഞ്ചു വിക്കറ്റും അര്‍ധശതകവും നേടി ഇന്ത്യക്ക് കരുത്തുപകര്‍ന്ന അക്ഷര്‍ പട്ടേലാണ് മാന്‍ ഓഫ് ദ മാച്ചും ഓന്‍ ഓഫ് ദ സീരീസും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.