ചെന്നൈ: എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയുടെ ഗ്രൂപ് ഘട്ടത്തില്‍ ആസ്ട്രേലിയ ടീമിന് സമ്പൂര്‍ണ ജയം. ആശുപത്രി വാസം കഴിഞ്ഞത്തെിയ ദക്ഷിണാഫ്രിക്ക എയെ 108 റണ്‍സിനാണ് തങ്ങളുടെ അവസാന ഗ്രൂപ് മത്സരത്തില്‍ ആസ്ട്രേലിയ തകര്‍ത്തത്. 47.2 ഓവറില്‍ ഓസീസ് നേടിയ 273 ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ ടീം 164ല്‍ ഓള്‍ഒൗട്ടായി. ക്യാപ്റ്റന്‍ മാത്യു വെയ്ഡിന്‍െറ സെഞ്ച്വറിയാണ് കങ്കാരുക്കളുടെ ഇന്നിങ്സിന്‍െറ ഹൈലൈറ്റ്. 106 പന്തില്‍ 130 റണ്‍സെടുത്ത വെയ്ഡാണ് കളിയിലെ താരം. പീറ്റര്‍ ഹാന്‍ഡ്സ്കോംപ് അര്‍ധശതകവുമായി(52) പിന്തുണ നല്‍കി. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത ആഷ്ടണ്‍ അഗറിനൊപ്പം കാമറൂണ്‍ ബോയ്സും ചേര്‍ന്ന് മൂന്നു വിക്കറ്റ് വീതം നേടിയ സ്പിന്‍ ആക്രമണമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ആസ്ട്രേലിയ ഇതിനകം ഫൈനലിലത്തെിയിട്ടുണ്ട്.
ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിന്‍െറ അര്‍ധശതകവും(64) ഖായ സോന്‍ഡോയുടെ 47 റണ്‍സും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സില്‍ മെച്ചപ്പെട്ട സ്കോറായി ഉണ്ടായിരുന്നത്. ഹെന്‍ട്രിക്സ്(10), ഡെല്‍പോര്‍ട്ട്(12), ഓംഫില്‍ രമേല(15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.