ഗാലെ: ഇന്ത്യ^ശ്രീലങ്ക ഒന്നാം ടെസ്റ്റിന്‍െറ ആദ്യ ദിനം ഇന്ത്യയുടേത്. ആറു ലങ്കന്‍ വിക്കറ്റുകള്‍ പിഴുത് ആര്‍.അശ്വിന്‍ ആറാടിയ മത്സരത്തില്‍ ഒന്നാം ഇന്നിങ്ങ്സില്‍ ലങ്ക 183 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദ്വീപുകാര്‍ ഗാലെയില്‍ തുടക്കത്തിലേ ബാക്ക്ഫൂട്ടിലായിരുന്നു. 27 റണ്‍സെടുക്കുന്നതിനിടെ ലങ്കക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓപണര്‍മാരായ ദിമുത് കരുണരത്നെ (9), കൗശല്‍ സില്‍വ, (5) സീനിയര്‍ താരം കുമാര്‍ സംഗക്കാര എന്നിവരാണ് തുടക്കത്തിലേ പുറത്തായത്. ഇഷാന്ത് ശര്‍മ്മ, വരുണ്‍ ആരോണ്‍ സഖ്യമാണ് ലങ്കന്‍ ഓപണിങ് താരങ്ങളെ പറഞ്ഞയച്ചത്. പിന്നീടെത്തിയ ലഹിരു തിരിമാനെ (13), ജെഹാന്‍ മുബാറക്ക് (0) എന്നിവരെ അശ്വിന്‍ മടക്കിയയച്ചതോടെ ലങ്ക പരുങ്ങലിലായി. 60 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായാണ് ലങ്ക ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്.
ഉച്ചഭക്ഷണത്തിനു ശേഷം ലങ്ക പതിയെ താളം കണ്ടത്തൊന്‍ ശ്രമിച്ചു. ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് ദിനേഷ് ചാണ്ഡിമല്‍ എന്നിവരാണ് ലങ്കയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 32 ഓവറില്‍ ലങ്ക 100 റണ്‍സ് കടന്നു കുതിക്കവേ അശ്വിന്‍ വീണ്ടും അവതരിച്ചു. സ്കോര്‍ 155 റണ്‍സിലെ ത്തിയപ്പോഴേക്കും ഏഴ് വിക്കറ്റുകള്‍ കടപുഴകിയിരുന്നു. എയ്ഞ്ചലോ മാത്യൂസ് (64), ധമ്മിക പ്രസാദ് (0) എന്നിവരുടെ വിക്കറ്റുകളാണ് വീണത്. പിന്നീടെത്തിയവര്‍ 183 റണ്‍സ് വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. ദിനേഷ് ചാണ്ഡിമല്‍ (59), രംഗണ ഹെറാത്ത് (23), തരിന്ദു കൗശാല്‍ (0), നുവാന്‍ പ്രദീപ് (0) എന്നിവര്‍ വിക്കറ്റുകള്‍ സമ്മാനിച്ച് തുടര്‍ച്ചയായി മടങ്ങി. 46 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്‍ ആറ് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്.
നേരത്തേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. അമിത് മിശ്ര, ഹര്‍ഭജന്‍ സിങ്, ആര്‍. അശ്വിന്‍ എന്നിവര്‍ക്കൊപ്പം പേസര്‍മാരായ വരുണ്‍ ആരോണും ഇഷാന്ത് ശര്‍മയും ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിലുണ്ട്. നാലു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് അമിത് മിശ്ര ഇന്ത്യക്കായി ടെസ്റ്റ് മത്സരത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.