നോട്ടിങ്ഹാം: താന്‍ ഹൃദയം നല്‍കി വളര്‍ത്തിവിട്ട ടീം തകര്‍ന്നടിയുന്നത് കണ്ട റിക്കി പോണ്ടിങ്ങിന് ഒന്നേ പറയാനുണ്ടായുള്ളു. -‘ഈ ടീമിലുള്ള എട്ടുപേരെങ്കിലും ഇനിയൊരിക്കലും ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ല. അതൊരു വലിയ സംഖ്യയാണ്... ടീമിന്‍െറ പകുതി. അവര്‍ നന്നായി കളിച്ചതേയില്ല. അവര്‍ക്ക് എന്താണ് പറയാനുള്ളതെന്നോ കുറ്റപ്പെടുത്താനുള്ളതെന്നോ എനിക്കറിയേണ്ട.’ ഓസീസ് ക്രിക്കറ്റ് കണ്ട മഹാന്മാരായ ക്യാപ്റ്റന്മാരില്‍ ഒരാളും മികവുറ്റ ബാറ്റ്സ്മാനുമായിരുന്ന പോണ്ടിങ് മനസ്സു തകര്‍ന്നുകൊണ്ടാണ് തന്‍െറ പിന്‍ഗാമികളുടെ വീഴ്ചയെക്കുറിച്ച് പറഞ്ഞത്. 60 റണ്‍സിന് ആസ്ട്രേലിയ പുറത്തായെങ്കില്‍ അതേ പിച്ചില്‍തന്നെയാണ് ഇംഗ്ളണ്ട് 391 റണ്‍സെടുത്തും ഡിക്ളയര്‍ ചെയ്തതുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ആദ്യത്തെ കാര്യം, നമ്മള്‍ നന്നായി ബാറ്റു ചെയ്തില്ല, രണ്ടാമത്തേത് നമ്മടെ ബൗളിങ്ങും നന്നായില്ല. ‘മത്സരത്തിലെ ഏറ്റവും മികച്ച ബാറ്റിങ് സാഹചര്യങ്ങളുണ്ടായപ്പോഴും രണ്ടാം ഇന്നിങ്സിലും ടീം തകര്‍ന്നടിഞ്ഞു.’
രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ക്രിസ് റോജേഴ്സിനെയും ഡേവിഡ് വാര്‍ണറെയും പോണ്ടിങ് അഭിനന്ദിച്ചു. എന്നാല്‍, മോശംസമയത്ത് പിടിച്ചുനിന്നതിനുശേഷം അഭിമാനിക്കാന്‍ ഒന്നുമില്ലാത്ത ഷോട്ടുകള്‍ കളിച്ചാണ് ഇരുവരും പുറത്തായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.