കൊളംബോ: ശ്രീലങ്കന്‍ മണ്ണില്‍ പോരാട്ടങ്ങള്‍ ചൂടുപിടിക്കുന്നതിന് മുന്നോടിയായി നടന്ന ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്ക ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവനും സമനിലയില്‍ പിരിഞ്ഞു. ബാറ്റിങ് വിഭാഗം വലിയ മികവ് പ്രകടിപ്പിക്കാതിരുന്നപ്പോള്‍ ബൗളിങാണ് ഇന്ത്യക്കായി തിളങ്ങിയത്. അവസാനദിനം മൂന്നിന് 112 എന്നനിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 180 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിങ്സിലെ ലീഡിന്‍െറ ബലത്തില്‍ 411 റണ്‍സ് ലക്ഷ്യമാണ് എതിരാളികള്‍ക്ക് മുന്നില്‍ ഇന്ത്യ വെച്ചത്.
ആഞ്ഞടിച്ച ബൗളര്‍മാര്‍ 54 ഓവറില്‍ ആറിന് 200 റണ്‍സെന്ന നിലയിലേക്ക് മത്സരത്തിന്‍െറ അവസാനം ആതിഥേയരെ ഒതുക്കുകയും ചെയ്തു. ഒന്നാം ഇന്നിങ്സില്‍ മിന്നുംവേഗത്തില്‍ അഞ്ചു വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മക്ക് മുന്നില്‍ തകര്‍ന്ന ലങ്കന്‍ ഇലവന്‍ 121ന് പുറത്തായിരുന്നു. അശ്വിന്‍െറ മൂന്നു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്സില്‍ ലങ്കന്‍ ടീമിനെ ബുദ്ധിമുട്ടിച്ചത്. എട്ട് ഓവറില്‍ 38 റണ്‍സ് നല്‍കിയാണ് അശ്വിന്‍ മൂന്നു വിക്കറ്റെടുത്തത്. തലേദിവസം 31 റണ്‍സുമായി നിന്ന പൂജാരയും 47 റണ്‍സെടുത്ത ലോകേഷ് രാഹുലും വാലറ്റത്തിന് ബാറ്റിങ് പരിശീലനത്തിന് അവസരമൊരുക്കാന്‍ റിട്ടയേര്‍ഡ് ചെയ്തു. എന്നാല്‍, പിന്നാലെ എത്തിയവര്‍ക്കാര്‍ക്കും വലിയ ഇന്നിങ്സ് കളിക്കാനായില്ല.
ലങ്കക്കായി കൗശല്‍ സില്‍വയും (83), ഉപുല്‍ തരംഗയും (52) അര്‍ധശതകം നേടി. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെയുടെയും (109) അര്‍ധശതകം നേടിയ ശിഖര്‍ ധവാന്‍െറയും (62) പ്രകടനം മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ്ങില്‍ എടുത്തുപറയാനാകുന്ന ഇന്നിങ്സുകള്‍. സ്കോര്‍: ഇന്ത്യ-351, 180. ശ്രീലങ്ക ഇലവന്‍ -121, 200/6. ആഗസ്റ്റ് 12ന് ഗല്ളെയിലാണ് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.