നോട്ടിങഹാം: സ്റ്റുവര്‍ട്ട് ബ്രോഡിന് പ്രാന്തായതാണോ? അതോ ആസ്ട്രേലിയക്കാര്‍ക്ക് മൊത്തം പ്രാന്തായതാണോ? പേരില്‍മാത്രം ‘വിശാല’ ഹൃദയനായ ബ്രോഡ് ആശാന്‍ ക്ഷമയുടെ തരിമ്പുമില്ലാതെ കങ്കാരുപ്പടയെ നിലംതൊടീക്കാതെ പറപ്പിക്കുന്നത് കണ്ട് ക്രിക്കറ്റ് ലോകം സലീംകുമാര്‍ ഡയലോഗ് പറഞ്ഞുപോയെങ്കില്‍ ‘നോ^അദ്ഭുതം’. ആഷസില്‍ ടെസ്റ്റാണോ, ട്വന്‍റി20 ആണോ കളിക്കുന്നതെന്ന് ട്രെന്‍റ്ബ്രിഡ്ജിലെ കളികണ്ട് ആരെങ്കിലും ഒരുനിമിഷം സംശയിച്ചാലും കുറ്റംപറയാന്‍ പറ്റില്ല. അത്രക്കായിരുന്നു ഒരുവശത്ത് ആസ്ട്രേലിയന്‍ തകര്‍ച്ചയും മറുവശത്ത് ഇംഗ്ളീഷ് കൊലവിളിയും. കണ്ണടച്ച് തുറക്കും വേഗത്തില്‍ ഓസീസ് ഒന്നാം ഇന്നിങ്സ് അവസാനിച്ചു, 60 റണ്‍സില്‍. തകര്‍ത്തതാരെന്നതിന് ഒരൊറ്റ ഉത്തരം, ന്യൂബാളുമായിറങ്ങി 9.3 ഓവറില്‍ 15 റണ്‍സ് മാത്രം നല്‍കി എട്ടു വിക്കറ്റ് കൊയ്ത സ്റ്റുവര്‍ട്ട് ബ്രോഡ് എന്ന കൊലുന്ന പയ്യന്‍. ഓരോ മത്സരവും പുതു അധ്യായങ്ങളാകുന്ന ആഷസ് ചരിത്രത്തിലേക്ക് അവിസ്മരണീയമായൊരു ബൗളിങ് പ്രകടനം തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു.
വിശ്വാസമാണെല്ലാം
ചരിത്രത്തിന്‍െറ ഭാഗമാകാന്‍ ആഹ്വാനം ചെയ്തായിരുന്നു ഇംഗ്ളീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് നാലാം ടെസ്റ്റിലേക്ക് തന്‍െറ പയ്യന്മാരെ ഉണര്‍ത്തിയത്. എന്നാല്‍, ആ കുക്കുപോലും കരുതിയില്ല 18.3 ഓവറുകളില്‍ ചരിത്രം പിറക്കുമെന്ന്. ആഷസ് ഇതുവരെ കണ്ടതില്‍വെച്ച് അതുല്യമായൊരു തുടക്കം സമ്മാനിച്ച് കുക്കും കുട്ടികളും 100 മിനിറ്റിനുള്ളില്‍ ഓസീസ് പ്രതീക്ഷകളെ ചാരമാക്കി. താന്‍ വിശ്വാസമര്‍പ്പിച്ച ആളിലൂടെയാണ് അതുണ്ടായതെന്നത് ഇംഗ്ളീഷ് ക്യാപ്റ്റന്‍െറ ആഹ്ളാദഗ്രാഫിനെ കുത്തനെ ഉയര്‍ത്തുന്നതാണ്. സ്ട്രൈക് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പരിക്കുകാരണം പുറത്തിരുന്നപ്പോള്‍, മൂന്നാം ടെസ്റ്റിലെ വിജയശില്‍പി സ്റ്റീവന്‍ ഫിന്നിനെ ബൗളിങ് കുന്തമുനയാക്കാതെ ബ്രോഡിനെ ആ ചുമതലയേല്‍പിക്കുകയായിരുന്നു ക്യാപ്റ്റന്‍. കരിയര്‍ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി ബ്രോഡ് ആ വിശ്വാസത്തിന്‍െറ മാനം കാക്കുകയും ചെയ്തു.
ബ്രോഡ് മാത്രം ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ക്ക് തിരിച്ചുകയറാനുള്ള വഴിയും വെട്ടിയാണ് ട്രെന്‍റ് ബ്രിഡ്ജിലെ പിച്ചിലേക്ക് രാവിലെ ബ്രോഡ് ഇറങ്ങിവന്നത്. ക്രിസ് റോജേഴ്സിനും സ്റ്റീവന്‍ സ്മിത്തിനും മടക്കടിക്കറ്റ് പതിച്ചുനല്‍കി, മത്സരത്തിലെയും തന്‍െറയും ആദ്യ ഓവറില്‍തന്നെ ആ വഴിയില്‍ ബ്രോഡ് ആളനക്കമുണ്ടാക്കി. മൂന്നാം പന്തില്‍ പൂജ്യനായി ഫസ്റ്റ് സ്ളിപ്പില്‍ അലിസ്റ്റര്‍ കുക്കിന്‍െറ കൈയിലൊതുങ്ങിയ റോജേഴ്സ്, ബ്രോഡിനെ 300ാം ടെസ്റ്റ് വിക്കറ്റെന്ന നാഴികക്കല്ലിനുടമയാക്കി. റോജേഴ്സിന് പകരമത്തെിയ സ്മിത്ത്, തനിക്ക് പേടിയില്ളെന്ന് വിളിച്ചുപറയാനുള്ള വെപ്രാളത്തില്‍ ബൗണ്ടറിയൊക്കെ അടിച്ചുനില്‍ക്കവെയാണ് ആ ഓവറിന്‍െറ അവസാന പന്തില്‍ മൂന്നാം സ്ളിപ്പില്‍ ജോ റൂട്ടിന്‍െറ കൈയിലത്തെിപ്പെട്ടത്.
തുടര്‍ന്നങ്ങോട്ട് എറിഞ്ഞ തന്‍െറ തുടര്‍ച്ചയായ മൂന്നു ഓവറുകളിലും ഇരകളെ കണ്ടത്തെിയ ബ്രോഡ് നാലാം ഓവറിലത്തെിയപ്പോഴേക്കും അഞ്ചു വിക്കറ്റ് നേട്ടവും പിറന്നു. വിട്ടുകൊടുത്ത റണ്‍സായി താരത്തിന്‍െറ പേരിലുണ്ടായതാകട്ടെ ആറു റണ്‍സും. ആസ്ട്രേലിയന്‍ ഇന്നിങ്സ് 6.1 ഓവറില്‍ ആറിന് 29 എന്ന വീഴ്ചയിലും. ഷോണ്‍ മാര്‍ഷും ആദം വോഗ്സും മൈക്കല്‍ ക്ളാര്‍ക്കുമാണ് ഇതിനിടയില്‍ വീണത്. തുടര്‍ന്നുള്ള രണ്ടു ഓവറുകളില്‍ ആരെയും തന്‍െറവഴിയില്‍ പറഞ്ഞയക്കാന്‍ കഴിയാത്തതിന്‍െറ ‘അരിശം’ ഏഴാം ഓവറില്‍ (ആസ്ട്രേലിയയുടെ 13ാം ഓവര്‍) സ്റ്റാര്‍ക്കിനെയും ജോണ്‍സനെയും ജോ റൂട്ടിന്‍െറ കൈകളിലത്തെിച്ചാണ് ബ്രോഡ് തീര്‍ത്തത്. തുടര്‍ന്ന് വിക്കറ്റില്ലാത്ത രണ്ടു ഓവറുകള്‍ക്കപ്പുറം നഥാന്‍ ലിയോണിനെ, സ്റ്റോക്സിന്‍െറ കൈയിലത്തെിച്ച് ആസ്ട്രേലിയന്‍ യോഗം ബ്രോഡ് പിരിച്ചുവിട്ടു. സ്ളിപ്പില്‍ കുക്കും റൂട്ടും ബെല്ലും സ്റ്റോക്സും തമ്മില്‍ ബ്രോഡിന്‍െറ പന്തുകളില്‍ ക്യാച്ചെടുക്കാനുള്ള ‘മത്സരമായിരുന്നു’. മൂന്നുപേരെ കൈയിലാക്കി റൂട്ട് ഒന്നാമനായപ്പോള്‍ കുക്കും സ്റ്റോക്സും രണ്ടുപേരെ വീതിച്ചെടുത്തു. ഒരാളെ ബെല്ലിനും കിട്ടി. ഇടക്ക് വാര്‍ണറെ, മാര്‍ക് വുഡിനും നെവിലിനെ, ഫിന്നിനും വിട്ടുകൊടുക്കാനുള്ള ‘മനസ്സ്’ ബ്രോഡിനുണ്ടായി.
മൊബൈല്‍ നമ്പറോ? ഓസീസ് സ്കോര്‍ ബോര്‍ഡോ? ‘0, 0, 6, 0, 1, 2, 1, 4, 9’ ^മൊബൈല്‍ നമ്പറെന്ന് തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാകണം ആസ്ട്രേലിയയുടെ ഒമ്പതുപേര്‍ മാത്രം ഒറ്റ അക്കത്തിന് ഉടമകളായുള്ളു. അപവാദങ്ങളായി രണ്ടുപേര്‍ ഇരട്ട അക്കത്തിലേക്ക് ബാറ്റുവീശി. ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കും (10) പീറ്റര്‍ നെവിലും (13). എന്നാല്‍, നെവിലല്ല ഓസീസിന്‍െറ ടോപ് സ്കോറര്‍. ഇംഗ്ളീഷുകാര്‍ എക്സ്ട്രാസ് ഇനത്തില്‍ ദാനം ചെയ്ത 14 റണ്‍സുകളാണ് അവരെ 60 എന്ന നിലയിലേക്കെങ്കിലും എത്തിച്ച ടോപ് സ്കോര്‍. റോജേഴ്സ്, വാര്‍ണര്‍, മാര്‍ഷ് എന്നിവരാണ് പൂജ്യരായി മടങ്ങിയത്. വോഗ്സും സ്റ്റാര്‍ക്കും ഓരോ റണ്‍സ് വീതം നേടി. സ്മിത്ത് (6), നെവില്‍ (2), ഹാസില്‍വുഡ് (4*), ലിയോണ്‍ (9) എന്നിവരാണ് ഒറ്റയക്കത്തില്‍ സംഭാവന നല്‍കിയ മറ്റുള്ളവര്‍.
വാലറ്റത്തുള്ള ജോണ്‍സനും ലിയോണും ഹാസില്‍വുഡുമാണ് ആസ്ട്രേലിയന്‍ ഇന്നിങ്സില്‍ 60 പന്തുകള്‍ തികച്ചുകളിച്ചത്. മറ്റു എട്ടുപേരുംകൂടി കളിച്ചതാകട്ടെ 51 പന്തുകള്‍ മാത്രം.
ശക്തം ഇംഗ്ളീഷ് ബാറ്റിങ് ആസ്ട്രേലിയയെ എറിഞ്ഞിട്ട് ലഞ്ചിന് മുമ്പ് ക്രീസില്‍ ബാറ്റുകുത്തിയ ഇംഗ്ളണ്ട് ബാറ്റിങ് നിര അനായാസം ലീഡുമായി ശക്തമായ നിലയിലാണ്. 44 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്ത ആതിഥേയര്‍ ഇതിനകം 113 റണ്‍സ് ലീഡ് പിടിച്ചു. അര്‍ധശതകവുമായി ജോ റൂട്ടും(75) 30 റണ്‍സുമായി ബെയര്‍സ്റ്റോവുമാണ് ക്രീസില്‍. ടീം സ്കോര്‍ 32 റണ്‍സില്‍ നില്‍ക്കെ ഓപണര്‍ ലിത്തിനെയും(14), മൂന്നാമന്‍ ബെല്ലിനെയും(1) പുറത്താക്കി സ്റ്റാര്‍ക് ഓസീസിന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇംഗ്ളീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ജോ റൂട്ടും ചേര്‍ന്ന് അത് തല്ലിക്കെടുത്തി. ഓസീസ് കളിച്ച 18.3 ഓവറുകള്‍ തന്നെയെടുത്ത് ഇംഗ്ളണ്ട് ലീഡ് സ്വന്തമാക്കി. 43 റണ്‍സെടുത്ത കുക്കിനെയും സ്റ്റാര്‍ക്കിന് മുന്നില്‍ നഷ്ടമായത് മാത്രമാണ് പിന്നീട് ഇംഗ്ളണ്ടിനെ പിന്നോട്ടടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.