ജയവും പരമ്പരയും കംഗാരുസഞ്ചിയില്‍

ചെന്നൈ: രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റിന്‍െറ അനായാസ ജയവുമായി ഇന്ത്യ എക്കെതിരായ പരമ്പര 1-0ത്തിന് ആസ്ട്രേലിയ എ സ്വന്തമാക്കി. അവസാന ദിനം ഇന്ത്യന്‍ ടീം ഉയര്‍ത്തിയ 60 റണ്‍സിന്‍െറ ലക്ഷ്യം 6.1 ഓവറുകളില്‍ ഓസീസ് ക്യാപ്റ്റന്‍ ഉസ്മാന്‍ ഖവാജയും കാമറൂണ്‍ ബാന്‍ക്രോഫ്റ്റും ചേര്‍ന്ന ഓപ്പണിങ് ജോടി അനായാസം മറികടന്നു. ആദ്യ ടെസ്റ്റ് വിരസമായ സമനിലയില്‍ അവസാനിച്ചിരുന്നു. അവസാന ദിനം ആറിന് 267 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ഏഴ് റണ്‍സ് കൂടി കണ്ടത്തെുന്നതിനിടയില്‍ അവസാന നാല് വിക്കറ്റുകളും നഷ്ടമായി.

പൊരുതാന്‍ പോലുമനുവദിക്കാതെ ഗുരീന്ദര്‍ സന്ധുവും സ്റ്റീവ് ഒ കീഫുമാണ് ഇന്ത്യന്‍ വാലറ്റത്തെ പറഞ്ഞുവിട്ടത്. നാലില്‍ മുന്നു വിക്കറ്റുകളും സ്വന്തമാക്കി സന്ധു ആണ് നാലാം ദിനം തിളങ്ങിയത്. തലേദിവസത്തെ സ്കോറിന് അനക്കം തട്ടുന്നതിന് മുമ്പ് പൂജ്യനായി ശ്രേയസ് ഗോപാല്‍ സന്ധുവിന്‍െറ ഇരയായി. തൊട്ടുപിന്നാലെ ഒരു റണ്‍സുമായജ വരുണ്‍ ആരോണും സന്ധുവിന് വിക്കറ്റ് നല്‍കി. 30 റണ്‍സുമായി പിടിച്ചു നിന്ന ബാബ അപരാജിതിന് ഒമ്പതാമനായി തിരിച്ചുകയറാനായി വിധി. വീണ്ടും സന്ധുവിന് വിക്കറ്റ്. നാല് റണ്‍സുമായി ശ്രദുല്‍ താക്കൂറാണ് അടുത്ത് പുറത്തായത്. ഒ കീഫിന് വിക്കറ്റ്. സന്ധുവും ഒ കീഫും നാല് വിക്കറ്റ് വീതം വീഴ്ത്തി. അങ്ങനെ, 274 എന്ന രണ്ടാം ഇന്നിങ്സ് ടോട്ടലില്‍ ആതിഥേയര്‍ക്ക് പ്രതിരോധിക്കാനായി ലഭിച്ച ലീഡ് വെറും 60 റണ്‍സ്.

ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഓപ്പണര്‍മാര്‍ക്ക് എളുപ്പമായിരുന്നു കാര്യങ്ങള്‍. അടിച്ചുകളിച്ച ഖവാജ 23 പന്തില്‍ 41 റണ്‍സാണ് നേടിയത്.ഏഴ് ഫോറും ഒരു സിക്സും താരം പറത്തി. 14 പന്തുകള്‍ നേരിട്ട ബാന്‍ക്രോഫ്റ്റ് 21 റണ്‍സും സ്വന്തമാക്കി.
സ്കോര്‍: ഇന്ത്യ എ 135, 274 ആസ്ട്രേലിയ എ 349, 62/0(6.1 ഓവര്‍).  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.