Posted On
date_range Updated On
date_range കോമൺവെൽത്ത് ഗെയിംസ്: മെഡൽ നേട്ടം നാലാക്കി ഇന്ത്യ
21ാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലാം മെഡൽ. ഭാരോദ്വഹനത്തിൽ 18കാരനായ ദീപക് ലാത്തറാണ് ഇന്ന് ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയത്. 64 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ ദീപക് ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരമായി. നിലവിൽ ഇന്ത്യ നാല് മെഡലുകളും നേടിയത് ഭാരോദ്വഹനത്തിലാണ്.
ആകെ 299 കിലോ ഉയർത്തിയ വെയിൽസിെൻറ ഗാരന്ത് ഇവാൻസാനിനാണ് ഇൗ ഇനത്തിൽ സ്വർണ്ണം. 297 കിലോ ഉയർത്തിയ ശ്രീലങ്കയുടെ ഡിസനായകെ വെള്ളി നേടി. ദീപക് 295 കിലോയാണ് ഉയർത്തിയത്. ഇന്ന് വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ സഞ്ജിത ചാനു സ്വർണ്ണം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.