ബംഗളൂരു: സ്പോർട്സ് അതോറിറ്റിയുെട ട്രയൽസിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ കർണാടകയ ിലെ കമ്പള ഒാട്ടക്കാരൻ ശ്രീനിവാസ ഗൗഡക്ക് വീണ്ടും മനംമാറ്റം. കമ്പള മത്സരങ്ങൾ (പോത്തോ ട്ട മത്സരം) പൂർത്തിയായശേഷം ബംഗളൂരുവിലെ സായ് കേന്ദ്രത്തിൽ ട്രയൽസിനെത്തുന്ന കാര്യ ം പരിഗണിക്കുമെന്ന് ശ്രീനിവാസ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.
കർണാടക സർക്കാറിെൻറ ആദരമേറ്റുവാങ്ങാൻ തിങ്കളാഴ്ച ബംഗളൂരുവിലെത്തിയപ്പോഴാണ് പോത്തോട്ടത്തിലൂടെ രാജ്യാന്തര ശ്രദ്ധയാകർഷിച്ച ദക്ഷിണ കന്നടയിലെ മൂഡബിദ്രി സ്വദേശി ശ്രീനിവാസ ഗൗഡ ട്രയൽസിൽ പങ്കെടുക്കാൻ താൽപര്യം അറിയിച്ചത്. തിങ്കളാഴ്ച ബംഗളൂരുവിലെ സായ് കേന്ദ്രത്തിലാണ് ട്രാക്കിലെ കായികക്ഷമത പരിശീലനം നിശ്ചയിച്ചിരുന്നത്.
താൽപര്യമില്ലെന്ന് ശ്രീനിവാസ അറിയിച്ചതിനെതുടർന്ന് ട്രയൽസ് നടന്നില്ല. ദക്ഷിണ കന്നട, ഉഡുപ്പി മേഖലയിൽ മാർച്ച് ഏഴുവരെ കമ്പള മത്സരങ്ങൾ ഉണ്ടെന്നും അതിനുശേഷം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ട്രയൽസിനെത്താൻ ശ്രമിക്കുമെന്നാണ് ശ്രീനിവാസ ഗൗഡ അറിയിച്ചത്.
പരമ്പരാഗത കായികമത്സരമായ കമ്പളയില്‍ ശ്രദ്ധിക്കാനാണ് തീരുമാനം. കമ്പളക്കായുള്ള കരാറുകള്‍ പൂര്‍ത്തിയാക്കണം. ഉസൈൻ ബോൾട്ടുമായി താരതമ്യം ചെയ്യാൻ യോഗ്യനല്ലെന്നും ട്രാക്കിലെ ഓട്ടവും ചളിയിലെ പോത്തുകൾക്കൊപ്പമുള്ള ഓട്ടവും രണ്ടാണെന്നും ശ്രീനിവാസ ഗൗഡ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.