ജീ​വി​ത​ത്തി​ൽ ന​മ്മ​ളെ​ടു​ക്കു​ന്ന ഒ​രൊ​റ്റ തീ​രു​മാ​നം എ​ങ്ങ​നെ​യാ​ണ് എ​ല്ലാം മാ​റ്റി​മ​റി​ക്കു​ന്ന​ത് എ​ന്ന് അ​ത്ഭു​ത​പ്പെ​ട്ടു​പോ​കു​ന്ന ചി​ല നി​മി​ഷ​ങ്ങ​ളു​ണ്ട്. മെ​യി​ൻ​സ്ട്രീം വാ​രി​ക​യും ഇ​ന്ത്യ പ്ര​സ് ഏ​ജ​ൻ​സി​യും സ്ഥാ​പി​ച്ച പ്ര​ശ​സ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ നി​ഖി​ൽ ച​ക്ര​വ​ർ​ത്തി​യാ​ണ് എ​നി​ക്ക് മാ​ധ്യ​മ​രം​ഗ​ത്ത് ആ​ദ്യ​മാ​യി അ​വ​സ​രം ന​ൽ​കി​യ​ത്-1973​ൽ. പ്ര​തി​മാ​സം 150 രൂ​പ​യാ​യി​രു​ന്നു അ​ന്ന​ത്തെ ശ​മ്പ​ളം. അ​തൊ​രു വ​ലി​യ തു​ക​യൊ​ന്നു​മാ​യി​രു​ന്നി​ല്ല, എ​ങ്കി​ലും അ​ത് എ​ന്റെ ജീ​വി​ത​ത്തി​ന്റെ ഗ​തി​ത​ന്നെ മാ​റ്റി​മ​റി​ച്ചു.

അ​തു​വ​രെ ഒ​രു വ​ക്കീ​ലാ​ക​ണ​മെ​ന്നാ​യി​രു​ന്നു എ​ന്റെ പ്ലാ​ൻ. കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും ലോ ​കോ​ള​ജി​ൽ ചേ​ർ​ന്ന് പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും എ​ന്റെ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​തി​ന്റെ ചെ​ല​വു​ക​ൾ താ​ങ്ങാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ, നി​ഖി​ൽ​ദാ വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി ഞാ​ൻ സ്വീ​ക​രി​ച്ചു. പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ ഞാ​ൻ ആ ​തൊ​ഴി​ലി​നെ പ്ര​ണ​യി​ച്ചു തു​ട​ങ്ങി. അ​ഭി​ഭാ​ഷ​ക​നാ​കു​ക എ​ന്ന സ്വ​പ്നം പ​തു​ക്കെ മ​ന​സ്സി​ൽ​നി​ന്ന് മാ​ഞ്ഞു​പോ​യി.

ഇ​നി ഒ​ര​ൽ​പ്പം സ​ങ്ക​ൽ​പ്പം ന​ട​ത്തി​നോ​ക്കാം: ഞാ​ന​ന്ന് നി​യ​മം പ​ഠി​ച്ച് വ​ക്കീ​ലാ​യി​രു​ന്നെ​ങ്കി​ൽ, ഒ​രു​പ​ക്ഷേ ഉ​യ​ർ​ന്ന് ഇ​ന്ത്യ​യു​ടെ ചീ​ഫ് ജ​സ്റ്റി​സ് വ​രെ ആ​യേ​നേ! വി​ര​മി​ച്ച ശേ​ഷം അ​ന്താ​രാ​ഷ്ട്ര ആ​ർ​ബി​ട്രേ​ഷ​ൻ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്ത് കോ​ടി​ക​ൾ സ​മ്പാ​ദി​ക്കാ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​നി​ക്ക് നൂ​റു​ക​ണ​ക്കി​ന് കോ​ടി​ക​ളു​ടെ ആ​സ്തി​യു​ണ്ടാ​യേ​നേ!!

ദ​യ​വാ​യി ചി​രി​ക്ക​രു​ത്; ക​ക്ഷി​ക​ൾ നാ​ല​യ​ല​ത്ത് വ​ന്നു​നോ​ക്കാ​ത്ത വെ​റു​മൊ​രു കേ​സി​ല്ലാ​വ​ക്കീ​ലാ​യി മാ​റാ​നും സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു.

എ​ന്താ​യാ​ലും, എ​നി​ക്ക് സ​മ്പാ​ദി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ആ ​വ​ൻ തു​ക​യെ​യാ​ണ് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ർ ‘‘അ​നു​മാ​ന ന​ഷ്ടം’’ (Presumptive loss) എ​ന്ന് വി​ളി​ക്കു​ന്ന​ത്. അ​തി​ന് ആ​രാ​ണ് ഉ​ത്ത​ര​വാ​ദി? മ​റ്റാ​രു​മ​ല്ല, നി​ഖി​ൽ​ദാ ത​ന്നെ! എ​ന്നെ മാ​ധ്യ​മ​രം​ഗ​ത്തേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​തി​ലൂ​ടെ സ​ങ്ക​ൽ​പ്പ​ത്തി​ലെ ആ ​വ​ലി​യ സ​മ്പ​ത്ത് അ​ദ്ദേ​ഹം ത​ട്ടി​ത്തെ​റി​പ്പി​ച്ചു​ക​ള​ഞ്ഞു!

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം നി​റ​ഞ്ഞു​നി​ന്ന ‘‘അ​നു​മാ​ന ന​ഷ്ടം’’ എ​ന്ന പ്ര​യോ​ഗ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ച്ച​പ്പോ​ഴാ​ണ് ഈ ​ത​മാ​ശ മ​ന​സ്സി​ൽ വ​ന്ന​ത്. ഈ ​പ്ര​യോ​ഗം എ​ങ്ങ​നെ​യാ​ണ് ന​മ്മു​ടെ രാ​ഷ്ട്രീ​യ പ​ദാ​വ​ലി​യി​ലേ​ക്ക് വ​ന്ന​തെ​ന്ന് ഇ​ന്ന​ത്തെ യു​വ​വാ​യ​ന​ക്കാ​രി​ൽ പ​ല​ർ​ക്കും ഓ​ർ​മ​യു​ണ്ടാ​ക​ണ​മെ​ന്നി​ല്ല.

ഇ​ന്ത്യ​യു​ടെ 11-ാമ​ത് ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ (സി.​എ.​ജി) വി​നോ​ദ് റാ​യ് സം​ഭാ​വ​ന ചെ​യ്ത​താ​ണ​ത്. കേ​ര​ള കേ​ഡ​ർ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന റാ​യ് നേ​ര​ത്തെ തൃ​ശൂ​ർ ക​ള​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഊ​ർ​ജ്ജ​സ്വ​ല​വും കാ​ർ​ക്ക​ശ്യ​വും നി​റ​ഞ്ഞ ഭ​ര​ണ​ശൈ​ലി കാ​ര​ണം ‘‘ര​ണ്ടാം ശ​ക്ത​ൻ ത​മ്പു​രാ​ൻ’’ എ​ന്നാ​യി​രു​ന്നു അ​ന്ന​ദ്ദേ​ഹ​ത്തി​ന്റെ വി​ളി​പ്പേ​ര്.

ടു​ജി സ്പെ​ക്ട്രം അ​നു​വ​ദി​ച്ച​തി​ൽ 1.74 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ‘‘അ​നു​മാ​ന ന​ഷ്ടം’’ ഉ​ണ്ടാ​യ​താ​യി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് റാ​യ് ദേ​ശീ​യ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. തൊ​ട്ടു​പി​ന്നാ​ലെ അ​ടു​ത്ത റി​പ്പോ​ർ​ട്ടും വ​ന്നു. അ​ത് ക​ൽ​ക്ക​രി ബ്ലോ​ക്കു​ക​ൾ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു. അ​തി​ൽ 1.86 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ‘‘അ​നു​മാ​ന ന​ഷ്ട’’​മാ​ണ് റാ​യ് ക​ണ​ക്കാ​ക്കി​യ​ത്. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ ഈ ​ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ച​ർ​ച്ച ചെ​യ്തു. പ​ത്ര​ങ്ങ​ളി​ൽ ചൂ​ട​ൻ ത​ല​ക്കെ​ട്ടാ​യി, രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ൽ അ​വ​യെ​ല്ലാം ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത സ​ത്യ​മാ​യി ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ടു. ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ് നേ​തൃ​ത്വം ന​ൽ​കി​യ യു.​പി.​എ സ​ർ​ക്കാ​ർ അ​ഴി​മ​തി​യി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് ചി​ത്രീ​ക​രി​ക്കാ​ൻ പ്ര​തി​പ​ക്ഷം, പ്ര​ത്യേ​കി​ച്ച് ബി.​ജെ.​പി, ഈ ​ക​ണ​ക്കു​ക​ൾ ആ​വോ​ളം ഉ​പ​യോ​ഗി​ച്ചു. അ​ണ്ണാ ഹ​സാ​രെ​യു​ടെ അ​ഴി​മ​തി​വി​രു​ദ്ധ പ്ര​സ്ഥാ​ന​ത്തി​നും ഈ ​ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ വ​ലി​യ ശ​ക്തി പ​ക​ർ​ന്നു.

‘‘അ​നു​മാ​ന ന​ഷ്ടം’’ പോ​ലെ സ​മീ​പ​കാ​ല ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തെ സ്വാ​ധീ​നി​ച്ച പ്ര​യോ​ഗ​ങ്ങ​ൾ വി​ര​ള​മാ​ണ്. എ​ന്നാ​ൽ വൈ​രു​ധ്യ​മെ​ന്നു പ​റ​യ​ട്ടെ, കേ​സി​ന്റെ നി​യ​മ​പ​ര​മാ​യ വ​ഴി തി​ക​ച്ചും മ​റ്റൊ​ന്നാ​യി​രു​ന്നു. യാ​തൊ​രു​വി​ധ കു​റ്റ​കൃ​ത്യ​വും ന​ട​ന്ന​താ​യി തെ​ളി​വു​ക​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തി മു​ഴു​വ​ൻ കു​റ്റാ​രോ​പി​ത​രെ​യും ടു​ജി സ്പെ​ക്ട്രം കേ​സി​ലെ പ്ര​ത്യേ​ക കോ​ട​തി വെ​റു​തെ​വി​ട്ടു.

ക​ൽ​ക്ക​രി കേ​സി​ന്റെ കാ​ര്യം അ​തി​ലും വി​ചി​ത്ര​മാ​യി​രു​ന്നു. ഒ​ഡി​ഷ​യി​ലെ ഒ​രു ക​ൽ​ക്ക​രി ബ്ലോ​ക്ക് അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്, വ്യ​വ​സാ​യി കു​മാ​ർ മം​ഗ​ളം ബി​ർ​ള, മു​ൻ ക​ൽ​ക്ക​രി സെ​ക്ര​ട്ട​റി പി.​സി. പ​രേ​ഖ് തു​ട​ങ്ങി​യ​വ​ർ​ക്ക് മേ​ൽ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

മ​ൻ​മോ​ഹ​ൻ സി​ങ്ങി​നെ ചോ​ദ്യം ചെ​യ്യാ​നും അ​റ​സ്റ്റ് ചെ​യ്യാ​നും വ​രെ സി.​ബി.​ഐ ഒ​രു​മ്പെ​ട്ടി​രു​ന്നു. അ​ദ്ദേ​ഹം സു​പ്രീം കോ​ട​തി​യി​ൽ​നി​ന്ന് ആ​ശ്വാ​സം നേ​ടി​യെ​ങ്കി​ലും അ​പ​മാ​നം ബാ​ക്കി​യാ​യി. പി​ന്നീ​ട് കേ​സ് അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ട് സി.​ബി.​ഐ ക്ലോ​ഷ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​പ്പോ​ൾ, വി​ചാ​ര​ണ കോ​ട​തി അ​ത് ത​ള്ളു​ക​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് വി​ധി​ക്കു​ക​യും ചെ​യ്തു. 2024 ഡി​സം​ബ​റി​ൽ മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ വി​യോ​ഗ ശേ​ഷം, സി.​ബി.​ഐ വീ​ണ്ടും ക്ലോ​ഷ​ർ റി​പ്പോ​ർ​ട്ടു​മാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു.

മു​ഖ്യ​ആ​രോ​പി​ത​ൻ ജീ​വി​ച്ചി​രി​പ്പി​ല്ലാ​ത്ത​തി​നാ​ൽ സു​പ്രീം കോ​ട​തി​ക്ക് വേ​ണ​മെ​ങ്കി​ൽ അ​ത് നി​ശ​ബ്ദ​മാ​യി സ്വീ​ക​രി​ച്ച് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ, മൂ​ന്നം​ഗ ബെ​ഞ്ച് കേ​സി​ന്റെ മു​ഴു​വ​ൻ രേ​ഖ​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. ക്ലോ​ഷ​ർ റി​പ്പോ​ർ​ട്ട് ത​ള്ളി​യ വി​ചാ​ര​ണ കോ​ട​തി​യു​ടെ ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഫ​ല​ത്തി​ൽ, മ​ൻ​മോ​ഹ​ൻ സി​ങ് മ​രി​ച്ച് പ​തി​നേ​ഴ് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം, സു​പ്രീം കോ​ട​തി അ​ദ്ദേ​ഹ​ത്തെ പൂ​ർ​ണ​മാ​യും കു​റ്റ​വി​മു​ക്ത​നാ​ക്കി.

ആ ​വി​ധി​പ്ര​സ്താ​വം പ്ര​ധാ​ന​പ്പെ​ട്ട ഒ​രു സ​ന്ദേ​ശം ന​ൽ​കി: ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ​ക്ക് തെ​ളി​വു​ക​ളാ​ണ് വേ​ണ്ട​ത്, അ​ല്ലാ​തെ അ​നു​മാ​ന​ങ്ങ​ള​ല്ല.

ഒ​രു കാ​ര്യം പ്ര​ത്യേ​കം ഓ​ർ​മി​ക്കേ​ണ്ട​തു​ണ്ട്. ക​ൽ​ക്ക​രി കേ​സി​ൽ 1.86 ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​നു​മാ​ന ന​ഷ്ടം വി​നോ​ദ് റാ​യ് ക​ണ​ക്കാ​ക്കു​മ്പോ​ൾ, അ​നു​വ​ദി​ച്ച ഖ​നി​ക​ളി​ൽ​നി​ന്ന് ഒ​രു ക്വി​ന്റ​ൽ ക​ൽ​ക്ക​രി പോ​ലും പു​റ​ത്തെ​ടു​ത്തി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല! ഭാ​വി​യി​ൽ സം​ഭ​വി​ച്ചേ​ക്കാം എ​ന്ന സ​ങ്ക​ൽ​പ്പ​ങ്ങ​ളെ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു ആ ​അ​നു​മാ​നം. സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ലും ഓ​ഡി​റ്റി​ങ്ങി​ലും ക​ണ​ക്കെ​ടു​പ്പു​ക​ൾ​ക്ക് സ്ഥാ​ന​മു​ണ്ട്. എ​ന്നാ​ൽ കോ​ട​തി​ക​ൾ തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മു​മ്പ് ഇ​ത്ത​രം ക​ണ​ക്കെ​ടു​പ്പു​ക​ൾ പൊ​തു​ജ​ന​മ​ന​സ്സി​ൽ ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ളാ​യി മാ​റ​രു​ത്.

സി.​എ.​ജി റി​പ്പോ​ർ​ട്ടു​ക​ൾ വ​ലി​യ രാ​ഷ്ട്രീ​യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കി എ​ന്ന​ത് നി​ഷേ​ധി​ക്കാ​നാ​വി​ല്ല. യു.​പി.​എ സ​ർ​ക്കാ​ർ അ​ഴി​മ​തി​യി​ൽ മു​ങ്ങി​നി​ൽ​ക്കു​ക​യാ​ണെ​ന്ന പൊ​തു​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ അ​വ വ​ലി​യ പ​ങ്ക് വ​ഹി​ച്ചു. 2014-ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ വ​മ്പ​ൻ വി​ജ​യ​ത്തി​ലേ​ക്കെ​ത്തി​ച്ച​തും ഈ ​പൊ​തു​ബോ​ധ​മാ​ണ്.

വി​ര​മി​ച്ച ശേ​ഷം പ​ല സു​പ്ര​ധാ​ന ചു​മ​ത​ല​ക​ളും വി​നോ​ദ് റാ​യി​യെ തേ​ടി​യെ​ത്തി. ഡ​ൽ​ഹി സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ൽ ഒ​രി​ക്ക​ൽ മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു വി​നോ​ദ് റാ​യ് എ​ന്ന​ത് മ​റ്റൊ​രു വൈ​രു​ധ്യം.

വി​നോ​ദ് റാ​യും വി​വാ​ദ​ങ്ങ​ളി​ൽ​നി​ന്ന് മു​ക്ത​നാ​യി​രു​ന്നി​ല്ല. ഒ​രു റി​പ്പോ​ർ​ട്ടി​ൽ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് നി​രൂ​പം ത​ന്റെ മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ന്ന് അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ നി​രൂ​പം മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​തോ​ടെ റാ​യ് നി​രു​പാ​ധി​കം മാ​പ്പ് പ​റ​യു​ക​യും കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്തു.

മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ കാ​ര്യ​ത്തി​ൽ, അ​ദ്ദേ​ഹ​ത്തെ വ്യ​ക്തി​പ​ര​മാ​യി അ​റി​യാ​വു​ന്ന​വ​ർ​ക്ക് പ​ണ്ടേ ബോ​ധ്യ​മു​ണ്ടാ​യി​രു​ന്ന കാ​ര്യ​മാ​ണ് സു​പ്രീം കോ​ട​തി വി​ധി​യി​ലൂ​ടെ അ​ടി​വ​ര​യി​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം മൂ​ന്ന് വി​ദേ​ശ യാ​ത്ര​ക​ളി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ അ​നു​ഗ​മി​ക്കാ​ൻ എ​നി​ക്ക് അ​വ​സ​ര​മു​ണ്ടാ​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ഒ​രി​ക്ക​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഒ​ഴി​വാ​ക്കി​യി​രു​ന്നി​ല്ല. വി​മാ​നം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞാ​ൽ, അ​ദ്ദേ​ഹം കാ​ബി​നി​ൽ​നി​ന്ന് പു​റ​ത്തു​വ​രി​ക​യും, ഏ​ത് ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്റെ സ​ത്യ​സ​ന്ധ​ത ന​യ​രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ മാ​ത്ര​മ​ല്ല, ദൈ​നം​ദി​ന ശീ​ല​ങ്ങ​ളി​ലും പ്ര​ക​ട​മാ​യി​രു​ന്നു. റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റാ​യി​രു​ന്ന​പ്പോ​ൾ, ഔ​ദ്യോ​ഗി​ക ടെ​ലി​ഫോ​ണി​ന് സ​മീ​പം അ​ദ്ദേ​ഹം ഒ​രു നോ​ട്ട്ബു​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി മ​ക​ൾ ദ​മ​ൻ സി​ങ് ത​ന്റെ Strictly Personal എ​ന്ന ജീ​വ​ച​രി​ത്ര​ത്തി​ൽ കു​റി​ക്കു​ന്നു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ൾ ചെ​യ്യു​ന്ന ഓ​രോ സ്വ​കാ​ര്യ കോ​ളും അ​തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​തി​നു​ള്ള തു​ക സ​ർ​ക്കാ​രി​ലേ​ക്ക് തി​രി​ച്ച​ട​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഭാ​ര്യ ഗു​ർ​ശ​ര​ൺ കൗ​റും മ​ക്ക​ളും ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ​നി​ന്ന് മാ​ന്യ​മാ​യ അ​ക​ലം പാ​ലി​ച്ചു. ഭ​ര​ണ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഒ​രി​ക്ക​ലു​മു​ണ്ടാ​യി​ല്ല. ല​ളി​ത​ജീ​വി​തം എ​ന്ന​ത് ജ​ന​ങ്ങ​ളെ കാ​ണി​ക്കാ​നും മാ​ധ്യ​മ​ങ്ങ​ളെ​ക്കൊ​ണ്ട് പ്ര​കീ​ർ​ത്തി​പ്പി​ക്കാ​നു​മാ​യി നി​ർ​മി​ച്ചെ​ടു​ത്ത ഒ​രു പ്ര​തി​ച്ഛാ​യ​യാ​യി​രു​ന്നി​ല്ല. അ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ വ്യ​ക്തി​ത്വ​ത്തി​ന്റെ സ്വാ​ഭാ​വി​ക പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു.

സ​മ​കാ​ലി​ക മാ​ധ്യ​മ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ നി​ഷ്പ​ക്ഷ​ത​യോ​ടെ ച​രി​ത്രം ത​ന്നെ വി​ല​യി​രു​ത്തു​മെ​ന്ന് ത​ന്റെ അ​വ​സാ​ന ഔ​ദ്യോ​ഗി​ക പ​ത്ര സ​മ്മേ​ള​ന​ങ്ങ​ളി​ലൊ​ന്നി​ൽ മ​ൻ​മോ​ഹ​ൻ സി​ങ് പ​റ​ഞ്ഞ​തോ​ർ​ക്കു​ന്നു. സ​മീ​പ​കാ​ല സു​പ്രീം കോ​ട​തി വി​ധി, അ​ദ്ദേ​ഹ​ത്തി​ന്റെ ആ ​അ​നു​മാ​നം തീ​ർ​ത്തും ശ​രി​യാ​യി​രു​ന്നു​വെ​ന്ന് തെ​ളി​യി​ക്കു​ന്നു!

Tags:    
News Summary - ച​രി​ത്രം മ​ൻ​മോ​ഹ​നോ​ട് നീ​തി കാ​ണി​ച്ചു!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.