നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം

നീ​റ്റ് റ​ദ്ദാ​ക്ക​ലാ​ണ് ഒ​രേ​യൊ​രു പ​രി​ഹാ​രം

സ​ത്യ​ത്തി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​ത​ല്ല, നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്) എ​ന്ന സം​വി​ധാ​നം ത​ന്നെ​യാ​ണ് നി​ല​വി​ലെ കു​ഴ​പ്പ​ങ്ങ​ൾ​ക്ക് കാ​ര​ണം.നീ​റ്റ് മാ​ത്ര​മ​ല്ല; സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്സി​റ്റി എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (സി.​യു.​ഇ.​ടി), നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (നെ​റ്റ്) തു​ട​ങ്ങി​യ മി​ക്ക ദേ​ശീ​യ പ​രീ​ക്ഷ​ക​ളും അ​ഴി​മ​തി വ​ള​ർ​ത്തു​ക​യും, അ​സ​മ​ത്വ​ത്തെ​യും വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ക​ച്ച​വ​ട​വ​ൽ​ക്ക​ര​ണ​ത്തെ​യും നി​ല​വാ​ര​ത്ത​ർ​ച്ച​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

ഈ ​വ​ർ​ഷം 20 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ 50 ശ​ത​മാ​ന​ത്തോ​ളം പേ​ർ യോ​ഗ്യ​ത നേ​ടി​യെ​ങ്കി​ലും, ആ​റ് ശ​ത​മാ​ന​ത്തോ​ളം പേ​ർ​ക്ക് മാ​ത്ര​മാ​ണ് സ​ബ്‌​സി​ഡി​യു​ള്ള-​സാ​മ്പ​ത്തി​ക ബാ​ധ്യ​ത കു​റ​ഞ്ഞ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ക. ഘ​ട​നാ​പ​ര​മാ​യി​ത്ത​ന്നെ ത​ക​രാ​റു​ക​ളു​ള്ള നീ​റ്റ്, വൈ​ദ്യ​ശാ​സ്ത്ര വി​ദ്യാ​ഭ്യാ​സ​ത്തെ വ​ൻ​തോ​തി​ൽ ക​ച്ച​വ​ട​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. വ​ൻ​തു​ക ചെ​ല​വ​ഴി​ച്ച് സ്വ​കാ​ര്യ കോ​ച്ചി​ങ് സെ​ന്റ​റു​ക​ളി​ൽ പ​ഠി​ക്കാ​ൻ ശേ​ഷി​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്വ​കാ​ര്യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് വ​ലി​യ മു​ൻ​തൂ​ക്കം ന​ൽ​കി. അ​തി​നൊ​പ്പം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും സ്റ്റേ​റ്റ് ബോ​ർ​ഡു​ക​ളി​ലും പ​ഠി​ക്കു​ന്ന ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ ത​ഴ​യ​പ്പെ​ടു​ന്ന​തി​നും വ​ഴി​വെ​ച്ചു. കോ​ച്ചി​ങ് ഫാ​ക്ട​റി​ക​ൾ ഈ​ടാ​ക്കു​ന്ന അ​മി​ത ഫീ​സ് താ​ങ്ങാ​ൻ ക​ഴി​യാ​ത്ത നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ പാ​സാ​വു​ക എ​ന്ന​ത് സ്വ​പ്നം കാ​ണാ​ൻ പോ​ലു​മാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ഒ​രൊ​റ്റ മ​ൾ​ട്ടി​പ്പി​ൾ ചോ​യ്‌​സ് പ​രീ​ക്ഷ​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ന​ട​ത്തു​ന്ന പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ലൂ​ടെ, വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ളെ​ത്ത​ന്നെ​യാ​ണ് ഈ ​സം​വി​ധാ​നം നി​ഷേ​ധി​ക്കു​ന്ന​ത്. കേ​ന്ദ്രീ​കൃ​ത പ​രീ​ക്ഷാ​രീ​തി​ക​ൾ സം​സ്ഥാ​ന​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ കോ​ത്താ​രി ക​മീ​ഷ​നും (1966), യ​ശ്പാ​ൽ ക​മീ​ഷ​നും (1993) വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും സ്വ​യം​ഭ​ര​ണാ​വ​കാ​ശം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന കാ​ര്യം എ​ടു​ത്തു​പ​റ​ഞ്ഞി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും തി​ര​ഞ്ഞെ​ടു​പ്പ്, കോ​ഴ്‌​സു​ക​ളു​ടെ​യും ഗ​വേ​ഷ​ണ വി​ഷ​യ​ങ്ങ​ളു​ടെ​യും രൂ​പ​ക​ൽ​പ്പ​ന എ​ന്നി​വ​യി​ൽ ഈ ​സ്വ​യം​ഭ​ര​ണം പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്ന് കോ​ത്താ​രി ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം സ്വ​യം​ഭ​ര​ണ ത​ത്ത്വ​ങ്ങ​ളെ നീ​റ്റ് അ​ട്ടി​മ​റി​ക്കു​ന്നു.

ഇ​ത് ല​ളി​ത​മാ​യ ഒ​രു പ്ര​വേ​ശ​ന പ​രീ​ക്ഷ​യ​ല്ല; സ​ഹ​സ്ര​കോ​ടി​ക​ൾ മ​റി​യു​ന്ന വ​ൻ വ്യ​വ​സാ​യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. നീ​റ്റ് സൃ​ഷ്ടി​ച്ച ക​ടു​ത്ത മ​ത്സ​രാ​ന്ത​രീ​ക്ഷം വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ക​ച്ച​വ​ട​വ​ൽ​ക്ക​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും, വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​യും ആ​ത്മ​വി​ശ്വാ​സ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ൻ​ജി​നീ​യ​റി​ങ് അ​ല്ലെ​ങ്കി​ൽ മെ​ഡി​ക്ക​ൽ ബി​രു​ദം നേ​ടു​ന്ന​ത് ജീ​വി​ത​വി​ജ​യ​ത്തി​ലേ​ക്കു​ള്ള വാ​തി​ലാ​ണ് എ​ന്നാ​ണ് ഇ​ന്ന​ത്തെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ പൊ​തു​ബോ​ധം. എ​ന്നാ​ൽ, രാ​ജ്യ​ത്തെ തൊ​ഴി​ൽ സാ​ഹ​ച​ര്യം അ​തീ​വ ദ​യ​നീ​യ​മാ​ണ്. അ​സിം പ്രേം​ജി യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തി​യ പ​ഠ​ന​മ​നു​സ​രി​ച്ച്, 25 വ​യ​സ്സി​ന് താ​ഴെ​യു​ള്ള യു​വ​ജ​ന​ങ്ങ​ളി​ൽ 40 ശ​ത​മാ​ന​വും തൊ​ഴി​ൽ​ര​ഹി​ത​രാ​ണ്. മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് പോ​ലും അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണി​വി​ടെ.

ജൂ​ലൈ​യി​ലെ പ്ര​ക്ഷോ​ഭ വേ​ള​യി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത് ഒ​റ്റ​ക്കാ​ര്യം മാ​ത്ര​മാ​ണ്: ‘‘നീ​റ്റ് റ​ദ്ദാ​ക്കു​ക’’. ആ ​പ​രീ​ക്ഷാ​സം​വി​ധാ​നം ത​ന്നെ നീ​തി​യു​ക്ത​മ​ല്ലെ​ന്ന ബോ​ധ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വ​ർ ഈ ​ആ​വ​ശ്യം ഉ​യ​ർ​ത്തി​യ​ത്. നീ​റ്റി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ത​മി​ഴ്‌​നാ​ട്ടി​ലെ ഡി.​എം.​കെ സ​ർ​ക്കാ​ർ റി​ട്ട​യേ​ർ​ഡ് ഹൈ​കോ​ട​തി ജ​ഡ്ജി എ.​കെ. രാ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ഉ​ന്ന​ത​ത​ല സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ രീ​തി​ക​ളും പോ​രാ​യ്മ​ക​ളും, നീ​റ്റി​ന്റെ യോ​ഗ്യ​ത​യും സാ​ധു​ത​യും, ത​മി​ഴ്‌​നാ​ട്ടി​ലെ അ​ക്കാ​ദ​മി​ക്, സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സ്ഥി​തി​യി​ലും മ​റ്റ് ആ​രോ​ഗ്യ​പ​രി​പാ​ല​ന സേ​വ​ന​ങ്ങ​ളി​ലും നീ​റ്റ് വ​രു​ത്തി​യ ആ​ഘാ​ത​ങ്ങ​ളും സ​മി​തി പ​ഠ​ന​വി​ധേ​യ​മാ​ക്കി.

ത​പാ​ൽ വ​ഴി​യും ഇ-​മെ​യി​ൽ വ​ഴി​യു​മാ​യി സ​മി​തി​ക്ക് ല​ഭി​ച്ച 86,342 അ​ഭി​പ്രാ​യ​ങ്ങ​ളി​ൽ 65,007 എ​ണ്ണ​വും നീ​റ്റി​ന് എ​തി​രാ​യി​രു​ന്നു; 18,966 പേ​ർ മാ​ത്ര​മാ​ണ് നീ​റ്റി​നെ പി​ന്തു​ണ​ച്ച​ത്. സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 2010-11ൽ ​സ്റ്റേ​റ്റ് ബോ​ർ​ഡി​ൽ പ​ഠി​ച്ച 2,332 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​പ്പോ​ൾ സി.​ബി.​എ​സ്.​ഇ സി​ല​ബ​സ് പ​ഠി​ച്ച 14 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ നീ​റ്റ് ന​ട​പ്പാ​ക്കി​യ​തോ​ടെ ചി​ത്രം മാ​റി. 2020-21ൽ ​സി.​ബി.​എ​സ്.​ഇ സി​ല​ബ​സി​ൽ പ​ഠി​ച്ച 1,604 വി​ദ്യാ​ർ​ഥി​ക​ൾ എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം നേ​ടി. ജാ​തി​പ​ര​മാ​യും വ​ർ​ഗ​പ​ര​മാ​യും സ​മൂ​ഹ​ത്തി​ലെ താ​ഴ്ന്ന ത​ട്ടി​ൽ നി​ന്ന് വ​രു​ന്ന സ്റ്റേ​റ്റ് ബോ​ർ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ന്ത​ള്ള​പ്പെ​ട്ടു.

വൈ​ദ്യ​ശാ​സ്ത്ര വി​ദ്യാ​ഭ്യാ​സ​ത്തി​ലെ വി​വി​ധ സാ​മൂ​ഹി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യ​ത്തെ നീ​റ്റ് ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും, പാ​വ​പ്പെ​ട്ട​വ​രെ​യും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രെ​യും അ​വ​ഗ​ണി​ച്ച് ധ​നി​ക​ർ​ക്കും വ​രേ​ണ്യ​വ​ർ​ഗ​ത്തി​നും നേ​ട്ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് സ​മി​തി വി​ല​യി​രു​ത്തി. അ​തി​നാ​ൽ ത​മി​ഴ് മീ​ഡി​യം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച​വ​ർ​ക്കും സ്റ്റേ​റ്റ് ബോ​ർ​ഡ് പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നീ​റ്റ് എ​തി​രാ​ണെ​ന്ന് സ​മി​തി നി​ഗ​മ​ന​ത്തി​ലെ​ത്തി.

നീ​റ്റ് തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗം ത​ക​രു​ക​യും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലോ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലോ നി​യ​മി​ക്കാ​ൻ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്നും സ​മി​തി റി​പ്പോ​ർ​ട്ടി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​വും നി​യ​മ​നി​ർ​മ്മാ​ണ​പ​ര​വു​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലു​മു​ള്ള മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ങ്ങ​ളി​ൽ നി​ന്നും നീ​റ്റ് ഒ​ഴി​വാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി വെ​ച്ച​തു​കൊ​ണ്ടോ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ത​ട​ഞ്ഞ​തു​കൊ​ണ്ടോ, ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ച്ച​തു​കൊ​ണ്ടോ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ കൊ​ണ്ടു​വ​ന്ന​തു​കൊ​ണ്ടോ പ​രി​ഹ​രി​ക്കാ​വു​ന്ന​ത​ല്ല നീ​റ്റ് വ​രു​ത്തി​വെ​ച്ച പ​രി​ക്കു​ക​ൾ. രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​രോ​ഗ്യ​പ​രി​പാ​ല രം​ഗ​ത്തി​ന്റെ​യും ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നീ​തി​ര​ഹി​ത​വും അ​സ​മ​ത്വം നി​റ​ഞ്ഞ​തും പ​ക്ഷ​പാ​ത​പ​ര​വു​മാ​യ നീ​റ്റ് റ​ദ്ദാ​ക്കു​ന്ന​തി​ന് വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തു​ക​യാ​ണ് വേ​ണ്ട​ത്.

Tags:    
News Summary - നീ​റ്റ് റ​ദ്ദാ​ക്ക​ലാ​ണ് ഒ​രേ​യൊ​രു പ​രി​ഹാ​രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.