ബ്രസീലിയൻ ഗ്രാൻഡ്​പ്രീ: ലൂയിസ്​ ഹാമിൽട്ടന്​ പോൾ പൊസിഷൻ

സാ​വോ പോളോ: ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻഡ്​പ്രീയിൽ മേഴ്​സിഡെസ്​ ​െ​ഡ്രെവർ ലൂയിസ്​ ഹാമിൽട്ടന്​ പോൾ പൊസിഷൻ. ടീമിലെ സഹ ഡ്രൈവറായ നിക്കോ റോസ്​ബർഗിനെ അട്ടിമറിച്ചുകൊണ്ടാണ്​ ​ ഹാമിൽട്ടൺ പോൾ പൊസിഷൻ നേടിയത്​. ഇതോടുകൂടി ഹാമിൽട്ടനും,  റോസ്​ബർഗും തമ്മിലുള്ള ഫോർമുല വണ്ണിലെ കീരിട  പോരാട്ടം കനക്കുമെന്നുറപ്പാണ്

ശനിയാഴ്​ച നടന്ന റേസിൽ ഒരു മിനിറ്റ്​ 10.736 സെക്കൻഡിൽ ലാപ്​ മറികടന്നാണ്​ ഹാമിൽട്ടൺ ​പോൾ പൊസിഷൻ സ്വന്തമാക്കിയത്​. ​റോസ്​ബർഗി​നേക്കാൾ 0.102 സെക്കൻഡിൽ ഹാമിൽട്ടൻ ​ലാപ്പ്​ പൂർത്തിയാക്കുകയായിരുന്നു. സീസണിലെ 11ാമത്തെയും കരിയറിലെ  60ാമത്തെയും ​പോൾ പൊസിഷനാണ്​ ഹാമിൽട്ടൻ നേടിയത്​. ​ ഹാട്രിക്​ വിജയമാണ്​ അദേഹം ലക്ഷ്യമിടുന്നത്​. കഴിഞ്ഞമാസം അമേരിക്കൻ, മെക്​സിക്കൻ ഗ്രാൻഡ്​പ്രീകൾ ഹാമിൽട്ടൻ വിജയിച്ചിരുന്നു.

Tags:    
News Summary - Brazilian Grand Prix: Lewis Hamilton Secures Pole Ahead of Nico Rosberg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.