Posted On
date_range Updated On
date_range ദേശീയ സ്കൂള്‍ ബാസ്കറ്റ്: കേരള ടീമുകള്‍ക്ക് വെള്ളി
വിജയവാഡ: ദേശീയ സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബാളില്‍ കേരള ടീമുകള്‍ക്ക് വെള്ളി. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ ഫൈനലില്‍ കടന്നെങ്കിലും തോല്‍വി വഴങ്ങി. ആണ്‍കുട്ടികള്‍ ഡല്‍ഹിയോട് 58-72നും പെണ്‍കുട്ടികള്‍ ഛത്തിസ്ഗഢിനോട് 49-61നും കീഴടങ്ങി. കോട്ടയം ഗിരിദീപം സ്കൂളിലെ ഷന്‍സില്‍ മുഹമ്മദും കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ എച്ച്.എസ്.എസിലെ അലീന സെബിയുമായിരുന്നു കേരള ക്യാപ്റ്റന്മാര്‍. ആണ്‍കുട്ടികളില്‍ ഷന്‍സില്‍, ചാക്കോ സൈമണ്‍, അമല്‍ രഘു, പെണ്‍കുട്ടികളില്‍ അപര്‍ണ സദാശിവന്‍, ജെസ്റ്റീന എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.