Posted On
date_range Updated On
date_range കോമൺവെൽത്ത് ഗെയിംസ്: വനിത ബാസ്കറ്റ്ബാൾ ടീമിൽ നാലു മലയാളികൾ
ബംഗളൂരു: അടുത്തമാസം ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിത ബാസ്കറ്റ്ബാൾ ടീമിൽ നാലു മലയാളികൾ ഇടംപിടിച്ചു. കെ.എസ്.ഇ.ബി താരങ്ങളായ പി.എസ്. ജീന, പി.ജി. അഞ്ജന, ഗ്രിമ മെർലിൻ വർഗീസ്, റെയിൽവേയുടെ ശ്രുതി മേനോൻ എന്നിവരാണ് 12 അംഗ ടീമിൽ ഇടം കണ്ടെത്തിയ മലയാളി താരങ്ങൾ.
മഹാരാഷ്ട്രയിൽനിന്നുള്ള ഷിറീൻ ലിമായെ ആണ് ക്യാപ്റ്റൻ. സെർബിയക്കാരനായ സോറാൻ വിസിച്ച് ആണ് പരിശീലകൻ. ഹിമാചൽപ്രദേശിൽനിന്നുള്ള അജയ് സൂദ് മാനേജറാണ്. ഉത്തരാഖണ്ഡുകാരനായ യദ്വീന്ദർ സിങ്ങാണ് പുരുഷ ടീമിനെ നയിക്കുന്നത്. പഞ്ചാബിൽനിന്നുള്ള രജീന്ദർ സിങ് കോച്ചും സർവിസസിലെ ജി.ആർ.എൽ. പ്രസാദ് അസിസ്റ്റൻറ് കോച്ചും ഗുജറാത്തുകാരനായ ശക്തി സിങ് മാനേജറുമാണ്.
2006നുശേഷം ആദ്യമായാണ് ബാസ്കറ്റ്ബാൾ കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞമാസം ഒന്നു മുതൽ ബംഗളൂരു ശ്രീകണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവന്ന ക്യാമ്പിൽനിന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. പുരുഷ ടീം കാമറൂൺ, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ് എന്നിവയടങ്ങിയ ബി ഗ്രൂപ്പിലും വനിത ടീം ന്യൂസിലൻഡ്, ജമൈക്ക, മലേഷ്യ എന്നിവയടങ്ങുന്ന ബി ഗ്രൂപ്പിലുമാണ് മത്സരിക്കുക.
ഇന്ത്യയുടെ മത്സരക്രമം: പുരുഷന്മാർ: ഇന്ത്യ x ജമൈക്ക (ഏപ്രിൽ അഞ്ച്), ഇന്ത്യ x മലേഷ്യ (ഏഴ്), ഇന്ത്യ x ന്യൂസിലൻഡ് (എട്ട്). വനിത: ഇന്ത്യ x കാമറൂൺ (ഏപ്രിൽ അഞ്ച്), ഇന്ത്യ x ഇംഗ്ലണ്ട് (ഏഴ്), ഇന്ത്യ x സ്കോട്ട്ലൻഡ് (എട്ട്).
ടീം: പുരുഷന്മാർ: യദ്വീന്ദർ സിങ്-ക്യാപ്റ്റൻ (ഉത്തരാഖണ്ഡ്), അമൃത്പാൽ സിങ്, അംജ്യോത് സിങ്, സത്നം സിങ്, അർഷ്പ്രീത് സിങ് ഭുല്ലാർ (പഞ്ചാബ്), എ. അരവിന്ദ്, പി. അഖിലൻ, ജി.പി. ജസ്റ്റിൻ, ജീവാനന്ദം (തമിഴ്നാട്), രവി ഭരദ്വാജ് (ചണ്ഡിഗഢ്), അരവിന്ദ് അറുമുഖം (കർണാടക), ജോഗീന്ദർ സിങ് (സർവിസസ്)
വനിതകൾ: ഷീറിൻ ലിമായെ-ക്യാപ്റ്റൻ (മഹാരാഷ്ട്ര), മധുകുമാരി, പി.യു. നവ്നീത, ആർ. രാജപ്രിയദർശിനി, ശ്രുതി മേനോൻ (റെയിൽവേ), പി.എസ്. ജീന, പി.ജി. അഞ്ജന, ഗ്രിമ മെർലിൻ വർഗീസ് (കേരള), രസ്പ്രീത് സിന്ധു (ഡൽഹി), എച്ച്.എം. ഭാൻദവ്യ (കർണാടക), അൻമോൽപ്രീത് കൗർ (പഞ്ചാബ്), ബർഖ സോൻകാർ (ഉത്തർപ്രദേശ്).

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.