സംസ്ഥാന സീനിയർ ബാസ്കറ്റ് ബാൾ: തിരുവനന്തപുരം സെമിയിൽ

പുൽപള്ളി: മുള്ളൻകൊല്ലിയിൽ നടക്കുന്ന 62ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിത വിഭാഗങ്ങളിൽ തിരുവനന്തപുരം സെമിയിൽ കടന്നു. വനിത വിഭാഗത്തിൽ കോട്ടയവും പാലക്കാടും സെമിയിലെത്തി. പത്തനംതിട്ടയെ തകർത്താണ് (54-46) തിരുവനന്തപുരത്തി​​െൻറ വനിത ടീം സെമി ബെർത്ത് ഉറപ്പിച്ചത്. കോഴിക്കോടും കൊല്ലവും തമ്മിലുള്ള മത്സരത്തിലെ ജേതാക്കളെയായിരിക്കും തിരുവനന്തപുരം വനിത ടീം സെമിയിൽ നേരിടുക.

വനിത വിഭാഗം ക്വാർട്ടറിൽ മലപ്പുറത്തെ തോൽപിച്ച കോട്ടയവും (42-20), തൃശൂരിനെ തോൽപിച്ച പാലക്കാടും (50-55)  സെമിയിൽ ഏറ്റുമുട്ടും. ക്വാർട്ടറിൽ കൊല്ലത്തെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം പുരുഷ ടീം ( 43-14) സെമിയിലെത്തിയത്. പത്തനംതിട്ട-കോട്ടയം ക്വാർട്ടർ മത്സരത്തിലെ ജേതാക്കളെയാണ് സെമിയിൽ തിരുവനന്തപുരം നേരിടുക. പുരുഷ വിഭാഗം ക്വാർട്ടറിൽ തൃശൂരിനെ തോൽപിച്ച കോഴിക്കോട് ( 73-62), എറണാകുളവും പാലക്കാടും തമ്മിലുള്ള ക്വാർട്ടർ മത്സരത്തിലെ ജേതാക്കളുമായി സെമിയിൽ ഏറ്റുമുട്ടും.


 

Tags:    
News Summary - basketball -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.