വിജയം അഭിനന്ദന്​ സമർപ്പിച്ച്​ ബജ്​റങ്​ പൂനിയ

റൂസ്​ (ബൾഗേറിയ): ഡാൻ കോളോവ്​ നികോള പെട്രോവ്​ ​ഗുസ്​തി ടൂർണമ​െൻറിൽ സ്വർണം നേടിയ ഇന്ത്യയുടെ ബജ്​റങ്​ പൂനിയ വ ിജയം വിങ്​ കമാൻഡർ അഭിനന്ദൻ വർധമാന്​ സമർപ്പിച്ചു. 65 കിലോ വിഭാഗത്തിൽ യു.എസി​​െൻറ ജോർഡൻ ഒളിവറിനെയാണ്​ 12-3ന്​ പൂനിയ തകർത്തത്​.

‘‘ഇൗ വിജയം അഭിനന്ദൻ വർധമാന്​ സമർപ്പിക്കുന്നു. അദ്ദേഹത്തി​​െൻറ വീരകൃത്യം എന്നെ പ്രചോദിപ്പിച്ചു. ഒരു ദിവസം അദ്ദേഹത്തെ നേരിൽ കണ്ട്​ അഭിനന്ദനമറിയിക്കണം’’ -വിജയശേഷം പൂനിയ പറഞ്ഞു. വനിതകളുടെ 53 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ വിനേഷ്​ ഫോഗട്ട്​ ഫൈനലിൽ ചൈനയുടെ ക്വിയാൻയു പാങ്ങിനോട്​ 2-9ന്​ തോറ്റു.
Tags:    
News Summary - Bajrang Punia wins gold in Bulgaria and dedicates it to Abhinandan -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.