Posted On
date_range Updated On
date_range ഇന്ത്യൻ ടീം പരിശീലനം തുടങ്ങി
ലണ്ടൻ: ലോക അത്ലറ്റിക് മീറ്റിനെത്തിയ ഇന്ത്യൻ ടീം ലണ്ടനിൽ പരിശീലനം തുടങ്ങി. ഭൂരിപക്ഷം താരങ്ങളും ലണ്ടനിലെത്തിയിട്ടുണ്ട്. അവസാന നിമിഷം വൈൽഡ് കാർഡ് എൻട്രിയിലൂടെ ടീമിൽ ഇടംനേടിയ ദ്യുതി ചന്ദ് രണ്ടു ദിവസത്തിനുള്ളിൽ ടീമിനൊപ്പം ചേരും. അപ്രതീക്ഷിതമായി പട്ടികയിൽ ഇടംപിടിച്ച സുധ സിങ് ലണ്ടനിലേക്ക് പോകുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. സുധ മത്സരിക്കില്ലെന്ന് ലണ്ടനിലുള്ള പരിശീലകൻ രാധാകൃഷ്ണൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.