Posted On
date_range Updated On
date_range ‘ടോക്യോ 2020’നെ വരവേറ്റ് ജപ്പാൻ ഒളിമ്പിക്സ് കൗണ്ട് ഡൗണിന് തുടക്കം
ടോക്യോ: ജപ്പാെൻറ തലസ്ഥാന നഗരിയിൽ വിരുന്നെത്തുന്ന ‘ടോക്യോ 2020’ ഒളിമ്പിക്സ് കൗണ്ട് ഡൗണിന് തുടക്കം. 1000 ദിവസത്തെ കൗണ്ട് ഡൗണിനെ ജപ്പാൻ ഉത്സവമാക്കി വരവേറ്റു. ഇരുപതിനായിരത്തിലേറെ പേരെ സാക്ഷികളാക്കി ‘1000’ ദിവസത്തെ കൗണ്ട് ഡൗൺ ഒളിമ്പിക് നഗരിയിൽ തെളിഞ്ഞു. ഒപ്പം, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളും ദീപപ്രഭയോടെ ഒളിമ്പിക്സിനെ വരവേറ്റു.
ടോക്യോ ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിക്കുന്ന ത്രീ ഒാൺ ത്രീ ബാസ്കറ്റ്ബാൾ, സ്കേറ്റ്ബോർഡിങ്, ഫ്രീസ്റ്റൈൽ സൈക്ലിങ് പ്രദർശനവും അരങ്ങേറി. 2020 ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പതു വരെ നടക്കുന്ന ഒളിമ്പിക്സിനായി തിരക്കിട്ട തയാറെടുപ്പിലാണ് ടോക്യോ. പുതുതായി പണിയുന്ന നാഷനൽ സ്റ്റേഡിയമാണ് മുഖ്യവേദി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.