Posted On
date_range Updated On
date_range ബിബിനും അഭിനന്ദിക്കാതെ വയ്യ അഭിനന്ദിനെ
ദേശീയ, സംസ്ഥാന അത്ലറ്റിക് മീറ്റുകളിലെ നിലവിലെ സീനിയര്‍ ബോയ്സ് 5000 മീറ്റര്‍ ജേതാവ് കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിന്‍െറ ബിബിന്‍ ജോര്‍ജ് ഇത്തവണ നേരിട്ടത് കടുത്ത മത്സരം. തിരുവനന്തപുരം സായി താരം അഭിനന്ദ് സുന്ദരേശനാണ് ഫിനിഷിങ് വേളയില്‍ ബിബിന് വെല്ലുവിളി ഉയര്‍ത്തിയത്. ആദ്യ ലാപ്പുകളില്‍ പാലക്കാട് പറളി എച്ച്.എസ്.എസിന്‍െറ പി.എന്‍. അജിത്താണ് ലീഡ് ചെയ്തിരുന്നതെങ്കില്‍ അവസാനത്തോടടുക്കവെ കാര്യങ്ങള്‍ മാറി. മെഡലുറപ്പിച്ചിരുന്ന ബിബിന് പക്ഷേ, കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവന്നു. പ്രതീക്ഷിച്ച എതിരാളി അജിത്തായിരുന്നെങ്കിലും അഭിനന്ദാണ് ഞെട്ടിച്ചത്. 15:17.4 മിനിറ്റില്‍ ബിബിന്‍ ഓട്ടം അവസാനിപ്പിച്ചു. 15:18.0 സെക്കന്‍ഡില്‍ അഭിനന്ദ് രണ്ടാമതായപ്പോള്‍ അജിത്ത് (15.19.0) വെങ്കലത്തിലൊതുങ്ങി. സംസ്ഥാന കായികമേളയില്‍ ബിബിന്‍െറ ഏഴാം സ്വര്‍ണമാണിത്. ഇനി 1500 മീറ്ററിലും 800ലും മത്സരിക്കാനുണ്ട്. ഇടുക്കി തൊടുപുഴ മണക്കാട് മാപ്പിളശ്ശേരിയില്‍ ജോര്‍ജിന്‍െറയും നീനയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.