?????? ??????????? ?????? ??????? ????? ???????

ജാവലിനിൽ ജിബിന്​ റെക്കോഡ്​ തിളക്കം

എ​റ​ണാ​കു​ളം മ​തി​ര​പ്പ​ള്ളി സ്​​പോ​ർ​ട്​​സ്​ ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ ജി​ബി​ൻ തോ​മ​സി​ന്​ ഇ​ത്ത​വ​ ണ​ത്തെ ജാ​വ​ലി​ൻ ത്രോ ​സ്വ​ർ​ണ​നേ​ട്ട​ത്തി​ന്​ റെ​ക്കോ​ഡി​​െൻറ തി​ള​ക്കം.​സീ​നി​യ​ർ ബോ​യ്​​സ്​ ജാ​വ​ലി​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം സ്വ​ന്തം സ്കൂ​ളി​ലെ അ​ഖി​ൽ ശ​ശി എ​റി​ഞ്ഞി​ട്ട 61.16 മീ​റ്റ​ർ റെ​ക്കോ​ർ​ഡാ​ണ് ജി​ബി​ൻ ആ​ദ്യ റൗ​ണ്ടി​ൽ​ത​ന്നെ ത​ക​ർ​ത്ത​ത്. പു​തി​യ ദൂ​രം 65.78 മീ​റ്റ​ർ.

പ​ത്ത​നം​തി​ട്ട കൂ​ട​ലി​ലെ എ​ഫ്.​ജി കോ​​ട്ടേ​ജി​ൽ ആ​ർ​മി​യി​ലെ ബോ​ക്​​സ​റാ​യി​രു​ന്ന തോ​മ​സു​കു​ട്ടി​യു​ടെ​യും ജി​ല്ല സ്കൂ​ൾ മേ​ള​ക​ളി​ൽ 400, 800 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ ജേ​താ​വാ​യി​രു​ന്ന മി​നി​യു​ടെ​യും മ​ക​നാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​നി​യ​ർ വി​ഭാ​ഗം ജാ​വ​ലി​ൻ ത്രോ​യി​ൽ 57.40 മീ​റ്റ​ർ എ​റി​ഞ്ഞ് ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​യാ​യ ജി​ബി​ൻ 10ാം ക്ലാ​സ്​ മു​ത​ലാ​ണ്​ മ​തി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ​ത്. പി.​ഐ. ബാ​ബു​വാ​ണ്​ പ​രി​ശീ​ല​ക​ൻ.

Tags:    
News Summary - state school athletic meet; javalin throw jibin win gold -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT