ഡി​സ്ക​സ് ത്രോ​യി​ൽ സ്വ​ർ​ണം നേ​ടി സ​ഹോ​ദ​ര​ങ്ങ​ൾ

കൊ​ടു​മ​ൺ: ഡി​സ്ക​സ് ത്രോ​യി​ൽ ചേ​ച്ചി​യും അ​നു​ജ​നും ഒ​രേ വേ​ദി​യി​ൽ സ്വ​ർ​ണം നേ​ടി​യ​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് കോ​ന്നി ജി.​എ​ച്ച്.​എ​സ്.​എ​സ്. പ​ത്ത​നം​തി​ട്ട ജി​ല്ല കാ​യി​ക​മേ​ള​യി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഹൃ​ദ്യ ആ​ർ. ബി​നു​വും സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​നു​ജ​ൻ ഹി​മ​ൽ സാം ​ബി​നു​വു​മാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

സീ​നി​യ​ർ വി​ഭാ​ഗം ഡി​സ്ക​സ് ത്രോ​യി​ൽ 25.29 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് ഹൃ​ദ്യ ഒ​ന്നാ​മ​തെ​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​മാ​ണ് ഹൃ​ദ്യ ജി​ല്ല​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​ത്. അ​നി​യ​ൻ ഹി​മ​ൽ സാം ​ബി​നു സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ഡി​സ്ക​സ് ത്രോ​യി​ൽ 27 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഹി​മ​ൽ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ എ​തി​രാ​ളി​ക​ളെ പി​ന്നി​ലാ​ക്കി. വ​ക​യാ​ർ കു​ള​ത്തി​ങ്ക​ൽ ച​രി​വു​പ​റ​മ്പി​ലാ​ണ് ഇ​രു​വ​രു​ടെ​യും വീ​ട്. പ​ട്ടാ​ള​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച പി​താ​വ് ബി​നു സാം ​ത​ന്നെ​യാ​ണ് ഇ​രു​വ​രു​ടെ​യും പ​രി​ശീ​ല​ക​ൻ. വീ​ടി​ന​ടു​ത്തു​ള്ള ഗ്രൗ​ണ്ടി​ലാ​ണ് പ​രി​ശീ​ല​നം. മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ കാ​യി​ക​താ​രം കൂ​ടി​യാ​ണ് ബി​നു സാം.

Tags:    
News Summary - Brothers win gold in discus throw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.