മ​നു ഭാ​ക​ർ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മ​ത്സ​ര​ത്തി​നി​ടെ

വെ​റും​കൈ​യോ​ടെ മ​നു; ഒ​ളി​മ്പി​ക്സി​ലെ ഇ​ര​ട്ട വെ​ങ്ക​ല ജേ​താ​വി​ന് മെ​ഡ​ലി​ല്ലാ​തെ മ​ട​ക്കം

ഏഷ്യൻ ഗെയിംസിൽ മനു ഭാകർ മെഡലുകളൊന്നുമില്ലാതെ കാമ്പയിൻ അവസാനിപ്പിച്ചു. പാരിസ് ഒളിമ്പിക്സിലെ ഇരട്ട വെങ്കല നേട്ടത്തിനുശേഷം വലിയ പ്രതീക്ഷകളോടെയാണ് മനു ജപ്പാനിലെത്തിയത്.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പതാകവഹിച്ച താരത്തിന്, പങ്കെടുത്ത നാല് ഇനങ്ങളിലും നിരാശയായിരുന്നു ഫലം. 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത യോഗ്യതാ റൗണ്ടിൽ 579 പോയന്റ് മാത്രം നേടി ഫൈനൽ കാണാതെ 11ാം സ്ഥാനത്ത് പുറത്തായി.

ടീം ഇനത്തിൽ മനുവും സംഘവും അഞ്ചാം സ്ഥാനത്താണ് എത്തിയത്. 10 മീറ്റർ എയർ പിസ്റ്റൾ (വ്യക്തിഗതം) ഫൈനലിൽ 181.1 പോയന്റോടെ അഞ്ചാമതായി.10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ലഭിച്ചത് നാലാംസ്ഥാനവും.

Tags:    
News Summary - Double Olympic bronze medalist Manu Bhakar returns without a medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.