നടുവണ്ണൂർ: കോട്ടൂരിെൻറ അഭിമാനമുയർത്തി എസ്. രേഖ ഇന്ത്യൻ വോളി ടീം ക്യാപ്റ്റൻ. ആഗസ് റ്റ് 18 മുതൽ 25 വരെ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിത ടീമിനെ നയിക്കുന്നത് ക ോഴിക്കോട് കോട്ടൂരുകാരി എസ്. രേഖ. 2013 മുതൽ ഇന്ത്യൻ ടീമിെൻറ സജീവസാന്നിധ്യമാണ് ഈ താരം. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ കഴിഞ്ഞ രണ്ടു മാസത്തോളമായി നടന്നുവരുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള വനിത ഇന്ത്യൻ വോളിബാൾ ടീമിെൻറ ക്യാമ്പിൽനിന്നും െതരഞ്ഞെടുക്കപ്പെട്ട 14 താരങ്ങളുമായി ഇന്ത്യൻ ടീം 16ന് യാത്രതിരിക്കും. ദക്ഷിണ കൊറിയയിലാണ് ചാമ്പ്യൻഷിപ് നടക്കുന്നത്.
പത്ത് മലയാളികളാണ് ടീമിൽ ഇടംപിടിച്ചത്. അഞ്ജു ബാലകൃഷ്ണൻ, സൂര്യ, അനുശ്രീ, ജിനി, അശ്വതി, ശ്രുതി, മിനിമോൾ, റിച്ചു, അശ്വിനി കണ്ടോത്ത് എന്നിവരാണ് മലയാളി താരങ്ങൾ. കോട്ടൂർ പഞ്ചായത്തിലെ പെരുവച്ചേരിയുടെ അഭിമാനമായി മാറിയ എസ്. രേഖ ശ്രീശൈലം തോട്ടത്തിൽ ഹരിദാസെൻറയും സുഭാഷിണിയുടെയും മകളാണ്. സുബിൻ ദാസാണ് സഹോദരൻ.
ഇന്ത്യൻ വനിത വോളിബാൾ ടീമിെൻറ ഉരുക്ക് വനിതയായ രേഖക്ക് എല്ലാ പ്രതിബന്ധങ്ങളെയും തടസ്സങ്ങളെയും മറികടന്ന് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡൽ നേടിയെടുക്കാൻ കഴിയട്ടെ എന്ന പ്രാർഥനയിലാണ് കോട്ടൂർഗ്രാമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.