Posted On
date_range Updated On
date_range പ്രോ വോളി: ഇന്ന് മുതൽ കളി ചെന്നൈയിൽ
ചെന്നൈ: പ്രോ വോളി ചാമ്പ്യൻഷിപ്പിെൻറ ചെന്നൈ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. േപ്ല ഒാഫ് മത്സരങ്ങൾക്ക് മുന്നോടിയായി പ്രാഥമിക റൗണ്ടിലെ മൂന്നു മത്സരങ്ങൾകൂടി ഇവിടെ നടക്കും. ശനിയാഴ്ച ആതിഥേയരായ ചെന്നൈ സ്പാർടൻസ്, യു മുംബയെ നേരിടും. മൂന്നു കളിയിൽ രണ്ടു പോയൻറുള്ള ചെന്നൈ നാലും മൂന്നിൽ മൂന്നും തോറ്റ മുംബ അഞ്ചാം സ്ഥാനത്തുമാണ്. റൗണ്ട് മത്സരം പൂർത്തിയാക്കി കേരള ടീമുകളായ കാലിക്കറ്റ് ഹീറോസും (11പോയൻറ്) കൊച്ചി ബ്ലൂ സ്പൈക്കേഴ്സും (8) ഒന്നും രണ്ടും സ്ഥാനക്കാരായി നേരേത്ത സെമി ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.