ഉസൈൻ ബോ​ൾ​ട്ട്​ പി​താ​വാ​യി; പെ​ൺ​കു​ഞ്ഞ്

കി​ങ്​​സ്​​റ്റ​ൺ: ലോ​ക​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഓ​ട്ട​ക്കാ​ര​ൻ ഉ​സൈ​ൻ ബോ​ൾ​ട്ട്​ പി​താ​വാ​യി. ബോ​ൾ​ട്ടി​​െൻറ കാ​മു​കി ​കാ​സി ബെ​ന്ന​റ്റ്​ ​പെ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം​ന​ൽ​കി​യ വാ​ർ​ത്ത ജ​മൈ​ക്ക​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​​ൻ​ഡ്ര്യൂ ഹോ​ൾ​നെ​സ്സാ​ണ്​ ട്വി​റ്റ​റി​ലൂ​ടെ ലോ​ക​ത്തെ അ​റി​യി​ച്ച​ത്. പി​താ​വാ​കാ​ൻ പോ​കു​ന്ന കാ​ര്യം നേ​ര​ത്തേ​ത​ന്നെ ബോ​ൾ​ട്ട്​ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു. മാ​ർ​ച്ച്​ 16ന്​ ​കാ​സി ബെ​ന്ന​റ്റി​നൊ​പ്പ​മു​ള്ള ചി​ത്ര​വും താ​രം പ​ങ്കു​വെ​ച്ചു. 

9.58 സെ​ക്ക​ൻ​ഡ്​ എ​ന്ന 100 മീ​റ്റ​റി​ലെ ലോ​ക​െ​ത്ത ഏ​റ്റ​വും വേ​ഗ​മേ​റി​യ സ​മ​യം 10 വ​ർ​ഷം മു​മ്പ്​ സ്വ​ന്തം പേ​രി​ൽ കു​റി​ച്ച ബോ​ൾ​ട്ട്​ ഒ​ളി​മ്പി​ക്​​സി​ൽ എ​ട്ടും, ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 11ഉം ​സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 2017ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പോ​ടെ​യാ​ണ്​ ജ​മൈ​ക്ക​ൻ ഇ​തി​ഹാ​സ​താ​രം ട്രാ​ക്കി​നോ​ട്​ വി​ട​പ​റ​ഞ്ഞ​ത്.

Tags:    
News Summary - Olympian Usain Bolt and Girlfriend Kasi Bennett Welcome 1st Child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT