Posted On
date_range Updated On
date_range നാഡയുടെ കേന്ദ്രം: കേരളത്തിന് സാധ്യത
തേഞ്ഞിപ്പലം: മരുന്നടിക്കാരെ പിടികൂടാന്‍ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ)യുടെ വിദഗ്ധര്‍ ഡല്‍ഹിയില്‍നിന്ന് എത്തുന്നതായിരുന്നു പതിവ്. എന്നാല്‍, കേരളത്തില്‍തന്നെ നാഡയുടെ കേന്ദ്രം ഒരുങ്ങാന്‍ സാധ്യതയേറുകയാണ്. ദക്ഷിണേന്ത്യയില്‍ ഒരു കേന്ദ്രം സ്ഥാപിക്കാനുളള അപേക്ഷ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ സമര്‍പ്പിച്ചിരുന്നു. പത്തരക്കോടിയോളം ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. ഇതിനായി കൗണ്‍സില്‍ അധികൃതര്‍ കേന്ദ്ര സര്‍ക്കാറിന്‍െറ സഹായം തേടി. കേന്ദ്ര കായിക സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയിരുന്നു. ഇതിനായി ഉപസമിതി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സ്കൂള്‍ കായികോത്സവത്തില്‍ നാഡ സംഘം എത്തുമെന്നറിയിച്ചിരുന്നെങ്കിലും വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.