Posted On
date_range Updated On
date_range റിലേയിൽ ഇന്ത്യൻ വനിതകളെ അയോഗ്യരാക്കി; പുരുഷ ടീമിന് മികച്ച സമയം
ലണ്ടൻ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് 4x400 റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിത ടീമുകൾ ഹീറ്റ്സിൽ പുറത്ത്. പുരുഷ ടീം സീസണിലെ ഏറ്റവും മികച്ച സമയത്തിൽ ഫിനിഷ് ചെയ്തെങ്കിലും അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 3 മിനിറ്റ് 02.80 സെക്കൻഡിലായിരുന്നു കുഞ്ഞുമുഹമ്മദ്, അമോജ് ജേക്കബ്, മുഹമ്മദ് അനസ്, ആരോക്യ രാജീവ് എന്നിവരടങ്ങിയ ടീം ഫിനിഷ് ചെയ്തത്.
വനിതകളിൽ ഇന്ത്യൻ ടീം ഏഷ്യൻ മീറ്റിലെ സ്വർണനേട്ടത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അയോഗ്യരാക്കപ്പെട്ടു. ആദ്യ ലാപ്പിലോടിയ മലയാളി താരം ജിസ്ന മാത്യൂ ട്രാക്ക് മാറി ഒാടിയതോടെയാണ് ടീമിനെ അയോഗ്യരാക്കിയത്. 250 മീറ്റർ പിന്നിട്ട ശേഷമായിരുന്നു ജിസ്ന തൊട്ടടുത്ത ട്രാക്കിലേക്ക് തെന്നിമാറിയത്. എം.ആർ. പൂവമ്മ, അനിൽഡ തോമസ്, നിർമല ഷിയോറൺ എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.