??.??. ??????

ഫെഡറേഷൻ കപ്പ്​ ബാസ്​കറ്റ്​: കേരളത്തെ പി.ജി. അഞ്​ജന നയിക്ക​ും

തിരുവല്ല: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ മേയ്​ ഒന്നുമുതൽ ആറുവരെ നടക്കുന്ന 32ാമത്​ ഫെഡറേഷൻ കപ്പ്​ ബാസ്​കറ്റ്​ബാളിൽ കേരള ടീമി​നെ കെ.എസ്​.ഇ.ബിയുടെ പി.ജി. അഞ്​ജന നയിക്ക​ും. ഡിവിഷനൽ ചാമ്പ്യന്മാരായ കൊച്ചിൻ കസ്​റ്റംസാണ്​ കേരള പുരുഷ ടീമിനെ പ്രതിനിധാനംചെയ്യുന്നത്​.

ഒമ്പത്​ വീതം പുരുഷ-വനിത ടീമുകൾ  മാറ്റുരക്കുന്ന ടൂർണമ​െൻറിൽ രണ്ടു ഗ്രൂപ്പുകളായി തിരിച്ച്​ ലീഗ്​ കം നോക്കൗട്ട്​ രീതിയിലാണ്​ മത്സരങ്ങൾ. വനിതകളിൽ ഛത്തിസ്​ഗഢ്​​, തമിഴ്​നാട്​, കർണാടക, ആന്ധ്ര എന്നീ സംസ്​ഥാനങ്ങളടങ്ങുന്ന ‘എ’ ഗ്രൂപ്പിലാണ്​ കേരളം. പുരുഷന്മാർ കരുത്തരായ ഒ.എൻ.ജി.സി, ബി.എസ്​.എഫ്​, എം.ഇ.ജി ബംഗളൂരു, ആന്ധ്ര എന്നിവരോടൊപ്പം എ ഗ്രൂപ്പിലുമാണ്​ മത്സരിക്കുന്നത്​​.  

കേരള വനിത ടീം: അഞ്​ജന പി.ജി (ക്യാപ്​റ്റൻ), ജീന പി.എസ്​, റോജ മോൾ, ജി. ഷിൽജി ജോർജ്​,  കവിതാ ജോസ്​, അനീഷാ ക്ലീറ്റസ്​ (കെ.എസ്​.ഇ.ബി), നീനു മോൾ പി.എസ്​, ചിപ്പി മാത്യു, റിയ രാജേന്ദ്രൻ (കേരള പൊലീസ്​), ലിതാര കെ.സി (സ​െൻറ്​ ജോസഫ്​ കോളജ്​ ഇരിങ്ങാലക്കുട), അമൃത (എസ്​.ഇ.എസ്​ കോളജ്​ ശ്രീകണ്​ഠാപുരം), അഞ്​ജു മാത്യു(സ​െൻറ്​ സേവ്യേഴ്​സ്​ കോളജ്​ ആലുവ). കോച്ച്​ പി.സി. ആൻറണി.
 
Tags:    
News Summary - federation cup basketball -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT