?????? ???

ഫെഡറേഷൻ കപ്പ്​ അത്​ലറ്റിക്​സ്​: കൃഷ്​ണ രചന്​ സ്വർണം

പട്യാല: ഫെഡറേഷൻ കപ്പ്​ അത്​ലറ്റിക്​സിൽ കേരളത്തി​​​െൻറ കൃഷ്​ണ രചന്​ സ്വർണം. പോൾ വാൾട്ടിൽ അഞ്ചു വർഷം പഴക്കമുള ്ള മീറ്റ്​ റെക്കോഡ്​ മറികടന്നാണ്​ കൃഷ്​ണ പൊന്നണിഞ്ഞത്​.

മറ്റൊരു മലയാളിതാരം മരിയ ജയ്​സനുമായി നടന്ന പേ ാരാട്ടത്തിനൊടുവിൽ കൃഷ്​ണ 4.06 മീറ്റർ ചാടിക്കടന്നു. 2014ൽ വി.എസ്​ സുരേഖ സ്​ഥാപിച്ച 4.05 മീറ്റർ എന്ന റെക്കോഡാണ്​ മറികടന്നത്​. മരിയ ജെയ്​സൺ (3.80 മീ) ​രണ്ടാമതായി.

ഹൈജംപിൽ സി. ശ്രീനീഷ്​ (2.18മീ) വെള്ളിയും, വനിത വിഭാഗം ട്രിപ്​​ൾ ജംപിൽ എൻ.വി. ഷീന (13.03 മീ) വെങ്കലവും നേടി. വനിതകളുടെ ജാവലിൻ ത്രോയിൽ പുതിയ ദേശീയ റെക്കോഡ്​ സ്​ഥാപിച്ച ഉത്തർപ്രദേശി​​​െൻറ അനുറാണിയാണ്​ ഞായറാഴ്​ച താരമായത്​.

രണ്ടു വർഷം മുമ്പ്​ സ്​ഥാപിച്ച സ്വന്തം റെക്കോഡിനെ (61.86 മീ) അനു റാണി 62.34 മീറ്ററായി തിരുത്തിയെഴുതി. ലോകചാമ്പ്യൻഷിപ്പിനുള്ള യോഗ്യത മാർക്കും മറികടന്നു.


Tags:    
News Summary - federation cup athletics- athletics,Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT