ഫൈ​ന​ൽ ദി​ന​ത്തി​ൽ ഒാ​ൾ സ്​​റ്റാ​ർ വ​നി​ത വോ​ളി

കോ​ഴി​ക്കോ​ട്​: പ്രോ ​വോ​ളി ലീ​ഗി​​െൻറ ​ൈഫ​ന​ൽ ദി​ന​മാ​യ ഫെ​​ബ്രു​വ​രി 22ന്​ ​ചെ​ന്നൈ​യി​ൽ ഇ​ന്ത്യ​യി​ല െ മി​ക​ച്ച വ​നി​ത താ​ര​ങ്ങ​ൾ ര​ണ്ടു​ ടീ​മു​ക​ളി​ലാ​യി ഏ​റ്റു​മു​ട്ടു​ന്നു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു ഇ​ൻ​ഡോ​ ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ടീം ​ബ്ലൂ​വും ടീം ​യെ​ലോ​യു​മാ​ണ്​ ക​ളി​ക്കു​ക. ഇ​രു​ടീ​മു​ക​ളെ​യും മ​ല​യാ​ളി താ​ര ​ങ്ങ​ളാ​ണ്​ ന​യി​ക്കു​ന്ന​തെ​ന്ന്​ പ്രോ ​വോ​ളി ലീ​ഗ്​ സി.​ഇ.​ഒ ജോ​യ്​ ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു. റെ​യി​ൽ​വേ​യു​ടെ ​െസ​റ്റ​ർ ടെ​റി​ൻ ആ​ൻ​റ​ണി​യാ​ണ്​ ടീം ​ബ്ലൂ ക്യാ​പ്​​റ്റ​ൻ. ​െക.​എ​സ്.​ഇ.​ബി ​െസ​റ്റ​ർ കെ.​എ​സ്.​ ജി​നി​യാ​ണ്​ യെ​ലോ ടീം ​ക്യാ​പ്​​റ്റ​ൻ.

പ്രോ ​വോ​ളി ലീ​ഗി​ലെ ക​മ​േ​ൻ​റ​റ്റ​റും അ​മേ​രി​ക്ക​ൻ താ​ര​വു​മാ​യ അ​ല​ക്​​സ ചി​ത്ര സ്​​േ​ട്ര​ഞ്ച്​ ടീം ​ബ്ലൂ​വി​ലും സ്​​​ലൊ​വീ​നി​യ​യു​ടെ മ​റീ​ന വ​െൻറ​നോ​വ യെ​ലോ ടീ​മി​ലും ജ​ഴ്​​സി​യ​ണി​യും. 15 പോ​യ​ൻ​റ്​ വീ​തം ബെ​സ്​​റ്റ്​-​ഒാ​ഫ്​ ത്രീ ​സ​​​മ്പ്ര​ദാ​യ​ത്തി​ലാ​കും മ​ത്സ​ര​ങ്ങ​ൾ. പ്രോ ​വോ​ളി​യി​ലെ സൂ​പ്പ​ർ പോ​യ​ൻ​റും സൂ​പ്പ​ർ സ​ർ​വും ഇൗ ​ക​ളി​ക്കും ബാ​ധ​ക​മാ​കും.

ടീം ​ബ്ലൂ: ക്യാ​പ്​​റ്റ​ൻ-​ടെ​റി​ൻ ആ​ൻ​റ​ണി, എം.​എ​സ്.​ പൂ​ർ​ണി​മ (റെ​യി​ൽ​വേ), അ​ല​ക്​​സ ചി​ത്ര സ്​​േ​ട്ര​ഞ്ച്​ (അ​മേ​രി​ക്ക), കെ.​പി. അ​നു​ശ്രീ, എ​സ്. സൂ​ര്യ, എ​സ്. രേ​ഖ, എം. ​ശ്രു​തി, അ​ശ്വ​തി ര​വീ​ന്ദ്ര​ൻ (കേ​ര​ളം). കോ​ച്ച്​: ആ​ർ.​പി. ടെ​യ്​​ല​ർ.

യെ​ലോ ടീം: ​​ക്യാ​പ്​​റ്റ​ൻ-െ​ക.​എ​സ്. ജി​നി, അ​ഞ്​​ജു ബാ​ല​കൃ​ഷ്​​ണ​ൻ (കേ​ര​ളം), മി​നി​മോ​ൾ അ​ബ്ര​ഹാം, അ​നു​ശ്രീ ഘോ​ഷ്, നി​ർ​മ​ൽ (റെ​യി​ൽ​വേ), മ​റീ​ന വ​െൻറ​നോ​വ (സ്​​​ലൊ​വീ​നി​യ), സു​ഖ്​​വീ​ർ കൗ​ർ (രാ​ജ​സ്​​ഥാ​ൻ), അ​ന​ന്യ ദാ​സ്​ (പ​ശ്ചി​മ​ബം​ഗാ​ൾ). കോ​ച്ച്​: വൈ​ശാ​ലി പ​ദ്​​രെ.

Tags:    
News Summary - all star women volley -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT