Posted On
date_range Updated On
date_range ഏഷ്യന്‍ ജൂനിയര്‍ ജൂഡോ ദക്ഷിണ കൊറിയക്ക് കിരീടം
കൊച്ചി:17ാമത് ഏഷ്യന്‍ ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ് കിരീടം ദക്ഷിണ കൊറിയക്ക്. ഇതോടെ കഴിഞ്ഞ എട്ടുമുതല്‍ കൊച്ചിയില്‍ നടന്ന പത്താമത് കാഡറ്റ് ആന്‍ഡ് 17ാമത് ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് സമാപനമായി. നാല് സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും നേടിയാണ് ദക്ഷിണ കൊറിയ ഒന്നാമതത്തെിയത്. ഉസ്ബകിസ്താന്‍ രണ്ടാമതും കസാഖ്സ്താന്‍ മൂന്നാമതുമത്തെി.
അവസാനദിനം മെഡലൊന്നും ഇല്ലാതെ അവസാനിപ്പിച്ച ഇന്ത്യ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. ആറ് ഇന്ത്യന്‍ താരങ്ങള്‍ വെങ്കലമെഡലിന് മത്സരിച്ചെങ്കിലും ആര്‍ക്കും മെഡല്‍ നേടാനായില്ല. നാല് സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും നേടിയാണ് ഉസ്ബകിസ്താന്‍ രണ്ടാമതത്തെിയത്. മൂന്നാമതത്തെിയ കസാഖ്സ്താന്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.