Posted On
date_range Updated On
date_range ലോക സ്കൂള്‍ ക്രോസ്കണ്‍ട്രിക്ക് പി.എന്‍. അജിത്ത് അര്‍ഹത നേടി
പാലക്കാട്: ഏപ്രില്‍ 21 മുതല്‍ 29 വരെ ഹംഗറിയില്‍ നടക്കുന്ന വേള്‍ഡ് സ്കൂള്‍സ് ക്രോസ്കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പറളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.എന്‍. അജിത്ത് അര്‍ഹത നേടി. പത്താം ക്ളാസ് വിദ്യാര്‍ഥിയായ അജിത്ത് ദീര്‍ഘദൂര ഓട്ടത്തില്‍ ദേശീയതലത്തില്‍ നാലും സംസ്ഥാനതലത്തില്‍ 12ഉം സ്വര്‍ണം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ സംസ്ഥാന-ദേശീയ മത്സരങ്ങളില്‍ ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് അജിത്തിനാണ്. സ്കൂള്‍ മാനേജ്മെന്‍റ് നല്‍കിയ യാത്രയയപ്പ് മാനേജര്‍ ഇ.എം. പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.