Posted On
date_range Updated On
date_range ഏഷ്യൻ റസ്ലിങ് ചാമ്പ്യൻഷിപ്: സാക്ഷിയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ
ന്യൂഡൽഹി: റിയോ ഒളിമ്പിക്സ് വെള്ളിമെഡൽ ജേത്രി സാക്ഷി മാലിക് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ ഗുസ്തി താരങ്ങൾ ഏഷ്യൻ റസ്ലിങ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിച്ചു. സാക്ഷിക്കു പുറമെ വിനേഷ് ഫോഗട്ട്, ദിവ്യ ഖക്റാൺ എന്നിവരാണ് ഫൈനലിൽ പ്രവേശിച്ചത്. 60 കിലോ വിഭാഗത്തിലാണ് സാക്ഷി ഇത്തവണ മത്സരിച്ചിരുന്നത്. സെമിഫൈനലിൽ കസാഖ്സ്താെൻറ അയലിം കസിമോവയെ 15-3ന് മലർത്തിയടിച്ചു. ചൈനയുടെ കി സഹാങ്ങിനെ 4-0ത്തിന് തോൽപിച്ചാണ് വിനേഷ് ഫോഗട്ട് 55 കിലോയിൽ ഫൈനലിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.