Posted On
date_range Updated On
date_range ഏഷ്യൻ ഗുസ്തി: സാക്ഷിക്ക് വെള്ളി
ന്യൂഡൽഹി: ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മാലികിന് ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി (65 കി.), വിനേഷ് ഫോഗട്ട ് (53 കി.), അൻഷു മാലിക് (57 കി.), ഗുർശരൺപ്രീത് കൗർ (72 കി.) എന്നിവർ വെങ്കലം നേടി. ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ ജപ ്പാെൻറ നവോമി റ്യൂകെയോടാണ് സാക്ഷി ഫൈനലിൽ പരാജയപ്പെട്ടത്.
വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ വിനേഷ് വിയറ്റ്നാമിെൻറ തി ലി ക്യൂവിനെയും (10-0) അൻഷു മാലിക്ക് (4-1) ഉസ്ബിസ്താെൻറ സെവാറ എഷ്മുറടോവയെയും തോൽപിച്ചു. 72 കി. വിഭാഗത്തിൽ മംഗോളിയൻ താരത്തെ 5-2ന് തോൽപിച്ചാണ് ഗുർശരൺപ്രീത് കൗർ വെങ്കലമെഡൽ നേടിയത്.
ഏഴുവർഷത്തെ ഇടവേളക്ക് ശേഷമാണ് കൗർ ഗോദയിലെത്തുന്നത്. മൊത്തം നാല് സ്വർണവും രണ്ട് വെള്ളിയും ഏഴു വെങ്കലവുമടക്കം 13 മെഡലുമായി ഇന്ത്യ മെഡൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.