Posted On
date_range Updated On
date_range എഷ്യൻ പവർ ലിഫ്റ്റിങ്: കിരീടം ഉറപ്പിച്ച് ഇന്ത്യ
ആലപ്പുഴ: ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിെൻറ സമാപനത്തിന് ഒരുദിനം ബാക്കിനിൽക്കെ കിരീടം ഉറപ്പിച്ച് ഇന്ത്യ. 47 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 14 സ്വർണവും 15 െവള്ളിയും എട്ട് വെങ്കലവും ഉൾപ്പെടെ 37 മെഡലുകളുമായി ആതിഥേയരായ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 11 സ്വർണവും എട്ട് െവള്ളിയും മൂന്ന് വെങ്കലവും നേടി കസാഖിസ്താനാണ് രണ്ടാം സ്ഥാനത്ത്. 11 സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടി സിംഗപ്പൂരാണ് മൂന്നാം സ്ഥാനത്തുള്ളത്. ശനിയാഴ്ച ചാമ്പ്യൻഷിപ്പിന് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.