Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ഒരു വെള്ളി കൂടി
ജക്കാർത്ത: ഇന്ത്യക്ക് ഒരു വെള്ളി കൂടി. 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ ദീപക് ലക്ഷയ് ആണ് ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയത്. 50ൽ 43 ഷോട്ടുകൾ ലക്ഷ്യസ്ഥാനത്തെത്തിച്ച ലക്ഷയ് 48 തവണ ലക്ഷ്യം കണ്ട ചൈനീസ് തായ് പേയുടെ കുൻപിയാങ്ങിനോടാണ് പൊരുതിയത്.
ഇന്ന് ഇന്ത്യയുടെ ദീപക് കുമാറിനും ഷൂട്ടിങ്ങിൽ വെള്ളി മെഡൽ ലഭിച്ചിരുന്നു. അതേസമയം പ്രതീക്ഷ പുലർത്തിയ മാനവ്ജിതിന് നാലാമത് മാത്രമേ ഫിനിഷ് ചെയ്യാൻ സാധിച്ചുള്ളൂ. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ഒരു സ്വർണ്ണമടക്കം നാലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.