വോളി സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്ന്  അസീം ഇന്ത്യന്‍ ടീമില്‍

നടുവണ്ണൂര്‍: ഒരു ഗ്രാമത്തിന്‍െറ വോളിബാള്‍ സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്ന് അസീം അസീസ് ഇന്ത്യന്‍ ടീമില്‍. ജനുവരി 17 മുതല്‍ 20 വരെ ശ്രീലങ്കയില്‍ നടക്കുന്ന ലോക സ്റ്റുഡന്‍റ് ഒളിമ്പിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അണ്ടര്‍  22 ഇന്ത്യന്‍ ടീമിലാണ് അസീം ഇടംനേടിയത്. ഗുജറാത്തിലെ വഡോദരയില്‍ നവംബറില്‍ നടന്ന ദേശീയ സ്റ്റുഡന്‍റ് ഒളിമ്പിക് ചാമ്പ്യന്‍ഷിപ്പില്‍ വോളിബാള്‍ ടീമിന്‍െറ ക്യാപ്റ്റനായിരുന്നു അസീം. ഈ ചാമ്പ്യന്‍ഷിപ്പില്‍നിന്നാണ് ഇന്ത്യന്‍ ടീമിലേക്ക് തെരെഞ്ഞടുക്കപ്പെട്ടത്. ആന്ധ്രയില്‍ നടന്ന യൂത്ത് ഇന്ത്യന്‍ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. നിരവധിതവണ ജില്ല ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ച അസീം കൗണ്ടര്‍ അറ്റാക്ക് പൊസിഷനിലാണ് തിളങ്ങുന്നത്. കോഴിക്കോട് സായി ടീമംഗമായിരുന്നു. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വോളിബാള്‍ അക്കാദമിയിലൂടെയാണ് വോളിയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. കോച്ച് ശ്രീധരനെയും അഗസ്റ്റിനെയുമാണ് അസീം നെഞ്ചേറ്റുന്നത്. വാകയാട് ഗ്രാമത്തിന്‍െറ വോളി പ്രതീക്ഷകളാണ് അസീമിലൂടെ യാഥാര്‍ഥ്യമാവുന്നത്. 

ബാലുശ്ശേരി സ്വപ്ന ക്ളബിന്‍െറ മികച്ചതാരം കൂടിയാണ് അസീം. വാകയാട് കടുമ്പോടി അസീസിന്‍െറയും സഫിയയുടെയും മകനായ അസീം ഇപ്പോള്‍ തേവര സേക്രട്ട്ഹര്‍ട്ട് കോളജ് മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിയാണ്.
Tags:    
News Summary - aseem volleyball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.