വിശാഖപട്ടണം: ഗോൾഡൻ ഗ്ലോബ് അന്തർദേശീയ പായ്വഞ്ചി പ്രയാണ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ നാവികൻ കമാൻഡർ അഭിലാഷ് ടോമി കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയിൽ തിരിച്ചെത്തി. ശനിയാഴ്ച വൈകീേട്ടാടെ ഇന്ത്യൻ നാവികസേനാ കപ്പലായ െഎ.എൻ.എസ് സത്പുരയിൽ വിശാഖപട്ടണത്തിലാണ് അദ്ദേഹത്തെ എത്തിച്ചത്.
ഇന്ന് തന്നെ വിദഗ്ധ പരിശോധനകൾക്കായി കിഴക്കൻ നേവൽ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. ശേഷം തുടർ ചികിത്സയെ കുറിച്ച് തീരുമാനമെടുക്കും.
ആംസ്റ്റർഡാം ദ്വീപിലായിരുന്ന അഭിലാഷ് ടോമിയെ മുംബൈയിൽ എത്തിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ പിന്നീട് സഞ്ചാരദിശ മാറ്റി വിശാഖപട്ടണത്തിൽ എത്തിക്കുകയായിരുന്നു.
പായ്വഞ്ചി മത്സരത്തിനിടെയുണ്ടായ അപകടത്തിൽ നെട്ടല്ലിനായിരുന്നു അഭിലാഷിന് പരിക്കേറ്റത്. മകനെ കാണാൻ പിതാവും റിട്ട. ലഫ്. കമാൻഡറുമായ വി.സി. ടോമി വിശാഖപട്ടണത്തിൽ എത്തിയിട്ടുണ്ട്.
#WATCH: Commander & Golden Globe Race skipper Abhilash Tomy who was under medical observation at Ile Amsterdam was brought to Visakhapatnam, Andhra Pradesh today, onboard INS Satpura. (Video source: Indian Navy) pic.twitter.com/zfVTuRUoqs
— ANI (@ANI) October 6, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.