ഏഷ്യന്‍ ജൂനിയര്‍ ജൂഡോ: ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കൊച്ചിയില്‍ തുടക്കം

കൊച്ചി: ഏഷ്യന്‍ കാഡറ്റ് ആന്‍ഡ് ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പിന് വ്യാഴാഴ്ച കൊച്ചിയില്‍ തുടക്കം. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 11 വരെയാണ് ചാമ്പ്യന്‍ഷിപ്.  കാഡറ്റ് വിഭാഗത്തില്‍ 22 രാജ്യങ്ങളില്‍ നിന്നുള്ള  164 താരങ്ങളും ജൂനിയര്‍ വിഭാഗത്തില്‍ 19 രാജ്യങ്ങളിലെ 138 താരങ്ങളും മത്സരിക്കാനിറങ്ങും. 32 അംഗ ടീമാണ് ആതിഥേയരെ പ്രതിനിധീകരിക്കുന്നത്. ഭോപാലില്‍ നടന്ന ക്യാമ്പിന് ശേഷം ടീം ബുധനാഴ്ച കൊച്ചിയിലത്തെി. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി കെ. ഹരിപ്രസാദാണ് ടീമിലെ ഏക മലയാളി താരം.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.