Posted On
date_range Updated On
date_range ഉദയകുമാര്‍ അവാര്‍ഡ് ടി.ജി രാജുവിന്
തിരുവനന്തപുരം: ദേശീയ വോളിബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കെ. ഉദയകുമാറിന്‍െറ സ്മരണാര്‍ഥം വോളിഫാമിലി ക്ളബ് ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ മികച്ച വോളിബാള്‍ താരത്തിനുള്ള ഉദയകുമാര്‍ അവാര്‍ഡ് ഇന്ത്യന്‍ വനിത വോളി താരം ടിജി രാജുവിന്. 2011ലും 2015ലും ഇന്ത്യന്‍ ടീമിനെ വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ ടിജി രാജു നയിച്ചിട്ടുണ്ട്. പുരസ്കാരം മന്ത്രി ഇ.പി. ജയരാജന്‍ ഈമാസം 10ന് സമ്മാനിക്കുമെന്ന് വോളിഫാമിലി ക്ളബ് സെക്രട്ടറി വി.ആര്‍. കാര്‍ത്തികേയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേംബേഴ്സിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.