കൊല്ലം: ഒരു കൈയില്‍ ദേശീയപതാകയും മറുകൈയില്‍ ദീപശിഖയുമേന്തി കാലുകള്‍ മാത്രം ഉപയോഗിച്ച് അഷ്ടമുടിക്കായലില്‍ നീന്തി റിനോള്‍ഡ് ബേബി. ലിംക ബുക് ഓഫ് റെക്കോഡ്സ് ജേതാവും നീണ്ടകര ദളവാപുരം സ്വദേശിയുമായ റിനോള്‍ഡ് ബേബിയുടെ സാഹസിക നീന്തലിന് വന്‍ജനാവലിയാണ് സാക്ഷിയായത്തെിയത്. മതിലില്‍ പ്രബുദ്ധ കലാ-കായിക സാംസ്കാരിക സംഘടനയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ പ്രചാരണാര്‍ഥമായിരുന്നു സാഹസിക നീന്തല്‍.
ഞായറാഴ്ച രാവിലെ 10ഓടെ കടവൂര്‍ പള്ളിക്ക് പിന്നില്‍നിന്നാരംഭിച്ച് തേവള്ളി പാലത്തിന് സമീപം സമാപിച്ചു. രണ്ടു കിലോമീറ്റര്‍ ദൂരമാണ് കാലുകള്‍ മാത്രം ഉപയോഗിച്ച് നീന്തിയത്. കടവൂര്‍ സെന്‍റ് കാസ്മീര്‍ ചര്‍ച്ച് വികാരി ആന്‍റണി ജോണ്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പ്രശാന്ത് പതാക കൈമാറി.
2011ല്‍ ദേശീയജലപാതയില്‍ ദളവാപുരം ഭാഗത്ത് കായലില്‍ കൈകാലുകള്‍ ബന്ധിച്ച് രണ്ട് കിലോമീറ്ററോളം 14 മിനിറ്റ് 31 സെക്കന്‍ഡുകൊണ്ട് നീന്തിയാണ് റിനോള്‍ഡ് ബേബി ലിംക ബുക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിച്ചത്.
ഇപ്പോള്‍ തീരദേശ പൊലീസിന്‍െറ പ്രത്യേക റെസ്ക്യൂ വിഭാഗത്തില്‍ താല്‍ക്കാലിക ജീവനക്കാരനാണ്. സ്കൂളുകളില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സൗജന്യമായി ക്ളാസുകളും നടത്തുന്നു. അഷ്ടമുടിക്കായലിലെ തന്‍െറ പ്രകടനം ഗിന്നസ് ബുക്കില്‍ ഇടംപിടിക്കുമെന്ന വിശ്വാസമാണുള്ളതെന്ന് റിനോള്‍ഡ് ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.