Posted On
date_range Updated On
date_range പൊലീസ് വോളി: എം.എസ്.പി സെമിയില്‍
മലപ്പുറം: 45ാമത് സംസ്ഥാന പൊലീസ് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ജേതാക്കളായ മലപ്പുറം എം.എസ്.പി ടീം സെമി ഫൈനലില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച മലപ്പുറത്ത് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കണ്ണൂര്‍ ജില്ലാ പൊലീസിനെ 25-22, 25-17, 25-18 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ കെ.എ.പി നാലാം ബറ്റാലിയനെ കാസര്‍കോട് ജില്ലാ പൊലീസ് തോല്‍പ്പിച്ചു. ബുധനാഴ്ചത്തെ ആദ്യ സെമിയില്‍ കാസര്‍കോടും എം.എസ്.പിയും ഏറ്റുമുട്ടും. കോഴിച്ചെനയില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ കെ.എ.പി അഞ്ചാം ബറ്റാലിയനെ കെ.എ.പി നാലാം ബറ്റാലിയനും ഇടുക്കി ജില്ലാ പൊലീസിനെ കോഴിക്കോട് ജില്ലാ പൊലീസും വീഴ്ത്തി. വിജയികള്‍ ബുധനാഴ്ച രണ്ടാം സെമിയില്‍ ഏറ്റമുട്ടും. രാവിലെ മലപ്പുറത്താണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ഫൈനല്‍ വൈകുന്നേരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.