Posted On
date_range Updated On
date_range മൊണാകോ ഗ്രാന്‍ഡ്പ്രീയില്‍ ലൂയി ഹാമില്ട്ടണ്
മൊണാകോ: നിലവിലെ ലോക ചാമ്പ്യന്‍ ലൂയി ഹാമില്ട്ടണ് മൊണാകോ ഗ്രാന്‍ഡ്പ്രീ കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ റെഡ്ബുള്ളിന്‍െറ ഡാനിയല്‍ റിക്കിയാര്‍ഡോയെ പിറകിലാക്കിയാണ് മേഴ്സിഡസിന്‍െറ ഹാമില്‍ട്ടണ്‍ കിരീടം ചൂടിയത്. തുടക്കത്തിലേ ലീഡുപിടിച്ച റിക്കിയാര്‍ഡോ ഒരു ഘട്ടത്തില്‍ 13.1 സെക്കന്‍ഡ് വരെ മുന്നിലായിരുന്നെങ്കിലും 16ാം ലാപ്പിനുശേഷം നടത്തിയ ആവേശകരമായ പ്രകടനത്തിനൊടുവിലാണ് ഹാമില്‍ട്ടണ്‍ ലീഡ് തിരിച്ചുപിടിച്ചതും ഒടുവില്‍ ജയമുറപ്പിച്ചതും. ഈ വര്‍ഷം ആദ്യമായാണ് ഹാമില്‍ട്ടണ്‍ ഒരു കിരീടം സ്വന്തമാക്കുന്നത്. മൊത്തം പോയന്‍റ് നിലയില്‍ നികോ റോസ്ബെര്‍ഗാണ് ഒന്നാമത്. ഹാമില്‍ട്ടണ്‍ രണ്ടാമതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.